Keralam

കൊല്ലം സ്വദേശി വേണുവിന്‍റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിയിലാണ് നടപടി.വേണുവിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ തലത്തിൽ അന്വേഷണം നടത്തണമെന്നും ദേശീയ ആരോഗ്യവകുപ്പ് […]

India

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. രാജ്യസഭയും ലോക്‌സഭയും തടസപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എസ്‌ഐആര്‍ വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. സഭ സമ്മേളിക്കുന്നതിന് മുമ്പായി,സഭാ കവാടത്തില്‍ ഇന്ത്യ സഖ്യ […]

Keralam

കേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി. അതേസമയം തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കൽപേട്ട്,തിരുവള്ളൂർ,കാഞ്ചീപുരം ജില്ലകളിൽ […]

Sports

ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: നമീബിയയെ 13 ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് മിന്നും തുടക്കം

ജൂനിയർ വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് മിന്നും തുടക്കം. ചിലിയിലെ സാന്‍റിയാഗോയിൽ നടന്ന പൂൾ സി ഓപ്പണർ മത്സരത്തിൽ നമീബിയയെ 13-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ആരംഭിച്ചത്. ഇന്ത്യൻ ടീമിനായി കനിക സിവാച്ച് (12′, 30′, 45′), ഹിന ബാനോ (35′, 35′, 45′) എന്നിവർ ഹാട്രിക് […]

India

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് 180 ഏക്കര്‍ ഭൂമിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഡിആര്‍ഡിഓയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കി. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കര്‍ ഭൂമി നാഷണല്‍ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ എസ്‌ഐടിയുടെ റിപ്പോര്‍ട്ട് തേടി കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ എസ്‌ഐടിയുടെ റിപ്പോര്‍ട്ട് തേടി കൊല്ലം വിജിലന്‍സ് കോടതി. എസ്‌ഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജാമ്യപേക്ഷ ഡിസംബര്‍ 8ന് പരിഗണിക്കും. ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ദേവസ്വം ബോര്‍ഡ് […]

Keralam

കിഫ്ബി മസാല ബോണ്ട് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍: കിഫ്ബി മസാല ബോണ്ട് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മസാലബോണ്ട് വിഷയത്തില്‍ നിരവധി ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഒരു ഉത്തരവും നല്‍കിയില്ല. ലണ്ടനില്‍ പോയി പണം എന്തിന് സമാഹരിച്ചതെന്നും എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി കടമെടുത്തില്ലെന്നതിനടക്കം മറുപടിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘ആര്‍ബിഐയുടെ […]

Keralam

സ്ഥിരം മരുന്നുകള്‍ നിര്‍ത്തരുത്, ദിവസങ്ങള്‍ക്ക് മുന്‍പേ വ്യായാമം തുടങ്ങുക, ലഘു ഭക്ഷണം മാത്രം; ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്രയില്‍ ഈ സീസണില്‍ ഇതുവരെ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലകയറ്റത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തീര്‍ത്ഥാടകരുടെ മരണങ്ങള്‍ ഏറെയും. വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാണെങ്കിലും ആയാസകരമായ യാത്രയില്‍ ഭക്തര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തില്‍ കയറുന്നത് […]

Keralam

വാദം അടച്ചിട്ട മുറിയില്‍ വേണം; കോടതിയില്‍ പുതിയ അപേക്ഷ, രാഹുലിന്റെ ഒളിയിടം പോലീസ് കണ്ടെത്തി?

പാലക്കാട്: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കേ, സെഷന്‍സ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി കേരള […]

India

പത്താം ക്ലാസില്‍ 50 ശതമാനം മാർക്കുണ്ടോ? റെയില്‍വേയില്‍ 5000ലധികം ജോലി ഒഴിവ്, ഉടൻ അപേക്ഷിക്കൂ

നോർത്തേണ്‍ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ എന്നിവയുടെ വിവിധ വിഭാഗങ്ങളിലേക്ക് നിയമനം നടത്തുന്നു. യൂണിറ്റ്, ഡിവിഷൻ, വർക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിയമനം. അപ്രന്‍റിസ് നിയമനമാണ് നടക്കുന്നത്. കായിക താരങ്ങള്‍ക്കും പ്രത്യേക നിയമനം നടക്കുന്നുണ്ട്. അർഹരായ ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നോർത്തേണ്‍ റെയില്‍വേയില്‍ 4116 ഒഴിവുകളാണ് വിളിച്ചിരിക്കുന്നത്. ഡിസംബർ 24 […]