Keralam

രാജ്ഭവന്‍ ചരിത്രമായി; ഗവര്‍ണറുടെ ഔദ്യോഗിക വസതി ഇനി മുതല്‍ ലോക്ഭവന്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശാനുസരണം ലോക്ഭവനെന്ന് പേര് മാറ്റുന്ന കേരള രാജ്ഭവൻ്റെ പ്രധാന ബോര്‍ഡുള്‍പ്പെടെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം ശാസ്തമംഗലം – കവടിയാര്‍ റോഡിലെ രാജ്ഭവൻ്റെ മുന്‍ഗേറ്റിൻ്റെ വശത്തെ ബോര്‍ഡാണ് ഇന്ന് രാവിലെ അധികൃതര്‍ നീക്കിയത്. ലോക്ഭവനെന്ന് പേരുള്ള ബോര്‍ഡ് നാളെ സ്ഥാപിക്കുമെന്ന് രാജ്ഭവന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ […]

Keralam

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ഇഡി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊല്ലം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ഇഡി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മസാല ബോണ്ടിന് പിന്നില്‍ അഴിമതിയും ദുരൂഹതയും ഭരണഘടനാപരമായ പാളിച്ചകളുമുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇഡി നോട്ടീസ് അയച്ചതിന് പിന്നില്‍ എന്തെന്ന് അറിയില്ല. സിപിഎമ്മിനേയും […]

District News

ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫിന് വേണ്ടിയോ കോൺഗ്രസിന് വേണ്ടി രാഹുൽ പ്രചരണ രംഗത്ത് എത്തിയതായി അറിവില്ല. പുതുപ്പള്ളിയിൽ തന്നെ എന്റെ അറിവിൽ രാഹുൽ കോൺഗ്രസ് പ്രചരണത്തിന് എത്തി എന്നറിയില്ല. പുതുപ്പള്ളിയിലോ പാലക്കാടോ രാഹുൽ കോൺഗ്രസ് പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് […]

India

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം അക്കൗണ്ടുകൾ തിരിച്ചറിയുന്നതിന് കോടതി ആർബിഐയുടെ സഹായം […]

Keralam

അരവണ വരുമാനം 47 കോടി, ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ […]

Keralam

‘കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നു; ഇഡി വേട്ടയാടുന്നു’; ടി പി രാമകൃഷ്ണൻ

കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെയുള്ള ഇഡി നോട്ടീസ് ഇതാണ് വ്യക്തമാക്കുന്നത്. തെരഞ്ഞടുപ്പ് ഘട്ടത്തിൽ ഇത് ഉയർത്തി കൊണ്ടു വരാറുണ്ട്. സർക്കാരും മുന്നണിയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വലിയ വികസന പ്രവർത്തനങ്ങൾ […]

Movies

നായകനോ വില്ലനോ ?? കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്; ചിത്രം ഡിസംബർ 5ന് ആഗോള റിലീസ്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിലെ പുത്തൻ ഗാനം പുറത്ത്. ഗാനത്തിൻ്റെ ലിറിക്ക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ‘റെഡ്ബാക്ക്’ എന്ന ടൈറ്റിലോടെ പുറത്തു വന്നിരിക്കുന്ന ഗാനം രചിച്ച്  ഈണം പകർന്നത് ചിത്രത്തിന്റെ സംവിധായകനായ ജിതിൻ കെ ജോസ് തന്നെയാണ്. […]

Keralam

‘പരാതിക്കാരിയുടെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തിയിട്ടില്ല, അപ്രഖ്യാപിത സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ല’: സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ കേസിനെതിരെ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്തെത്തി. രാഷ്‌ട്രീയ പ്രേരിതമായി എടുത്തിരിക്കുന്ന കള്ളക്കേസാണ് ഇതെന്നും പരാതിക്കാരിയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഒരു […]

Keralam

‘ക്ലിഫ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടത്തും’; ബോംബ് ഭീഷണി; പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്ന സന്ദേശം ഇമെയില്‍ ആയാണ് എത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. […]

Keralam

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഈമാസം 5ന് നടക്കും. പ്രവൃത്തിദിനങ്ങള്‍ […]