Keralam

‘രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ല’; അങ്ങനെയൊരു കീഴ് വഴക്കമില്ലെന്ന് സണ്ണി ജോസഫ്

ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്ക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ, സ്ഥലം പറഞ്ഞാൽ താനും തിരയാൻ വരാമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനോട് […]

Keralam

സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുത്; എസ്ഐആർ സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ ബിഎൽഒമാർ

എസ്ഐആർ സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ ബിഎൽഒമാർ. സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള കാട്ടാക്കട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്. നിലവിൽ ചെയ്ത അതേ വേഗത്തിൽ എന്യൂമെറേഷൻ ഫോം കളക്ഷനും ഡിജിറ്റൈസേഷനും ചെയ്യണമെന്ന് ബിഎൽഒമാർക്ക് നിർദ്ദേശം. ഡിജിറ്റൈസേഷൻ പലയിടങ്ങളിലും 50 ശതമാനത്തിൽ താഴെയാണ്. നിലവിൽ […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ല തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം

രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ല തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. രാഹുലിനെതിരെ കേസെടുക്കുന്നതിന് മുമ്പ് കോൺഗ്രസ് നടപടിയെടുത്തു. കോൺഗ്രസ് സംരക്ഷണത്തിനില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് ധാർമികതയുടെ വഴിക്ക് നീങ്ങും. അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്. ഒറ്റത്തവണ തട്ടിപ്പ് അല്ല ശബരിമലയിൽ നടന്നത്. […]

Keralam

സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത […]

India

‘തോല്‍വികളുടെ നിരാശയും അമര്‍ഷവും തീര്‍ക്കാനുള്ള ഇടമായി പ്രതിപക്ഷം പാര്‍ലമെന്റിനെ കാണരുത്’; പ്രധാനമന്ത്രി മോദി

നിരന്തര തോല്‍വിയുടെ നിരാശയും അമര്‍ഷവും തീര്‍ക്കാനുള്ള ഇടമായി പ്രതിപക്ഷം പാര്‍ലമെന്റിനെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രീയ നാടകങ്ങളുടെ വേദിയാകരുതെന്നും അത് പോസിറ്റീവ് രാഷ്ട്രീയ ചര്‍ച്ചകളുടേയും ഫലവത്തായ സംവാദങ്ങളുടേയും വേദിയായി മാറണമെന്നും പ്രദാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് ശൈത്യകാല സമ്മേളത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിനുനേരെ […]

Keralam

‘മസാല ബോണ്ടിൽ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നു, മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി’; വിഡി സതീശൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌. സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശൻ ചോദിച്ചു. മസാല ബോണ്ടിൽ കടം എടുത്തത് […]

Keralam

ഏകാദശി നിറവിൽ ഗുരുപവനപുരി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ

തൃശൂർ: ഏകാദശി നിറവിൽ ഗുരുപവനപുരി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. വിശേഷാൽ ദിവസം ഭഗവാനെ ദർശിക്കാൻ എത്തിയ ഭക്തജനങ്ങളുടെ വൻ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെട്ടത്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ദശമി ദിവസത്തിൽ പുലർച്ചെ മൂന്നിന് തുറന്ന നട നാളെ രാവിലെയാവും അടയ്ക്കുക. സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്‌തമയ […]

Keralam

ശബരിമല സ്വർണ്ണകൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണകൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹർജി അടുത്ത ആഴ്ച പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിഴവ് പരിഹരിക്കാനാണ് സാവകാശം. ഹർജിയിലെ ഓഡിറ്റ് ആവശ്യം ഉൾപ്പെടെ നേരത്തെ ഉത്തരവായിറക്കിയതാണെന്നും […]

Keralam

‘മസാല ബോണ്ട് ഇടപാട് ലാവലിൻ കേസുമായി ബന്ധമുണ്ട്; സത്യസന്ധമായ അന്വേഷണമെങ്കിൽ സ്വാഗതം ചെയ്യും’; രമേശ് ചെന്നിത്തല

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ‍ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധമായ അന്വേഷണമെങ്കിൽ സ്വാഗതം ചെയ്യുമെന്ന് അദേഹം പറഞ്ഞു. ആർക്ക് വേണ്ടിയാണ് മസാല ബോണ്ട്‌ ഇറക്കിയത്. എസ് എൻ സി ലാവലിൻ കമ്പനിയുമായി ഇതിന് ബന്ധമുണ്ട്. സംസ്ഥാന സർക്കാർ ലാവലിൻ കമ്പനിക്ക് […]

Keralam

‘എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും; എല്ലാം രാഷ്ട്രീയകളിയാണ്’: എംവി ​ഗോവിന്ദൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ‍ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയതെങ്കിലും […]