World

യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ആഘോഷം മഞ്ഞില്‍ മൂടും. പുതുവത്സര ദിനം കനത്ത മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ്‌ പ്രവചനം. ക്രിസ്മസിനു മഞ്ഞിന്റെ ശല്യം ഉണ്ടായില്ലെങ്കിലും വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ അടുത്ത ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. […]

Keralam

അന്ന് കറുത്ത സ്റ്റിക്കര്‍, ഇന്ന് വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍, ഒടുവില്‍ ട്വസ്റ്റ്

പുലര്‍ച്ചെ വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മോഷണം നടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഷണ സംഘം വല്ലതുമാണോ ഇതിന് പിന്നില്‍ എന്ന സംശയമാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചത്. എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ […]

India

ഇൻഡോറിൽ മലിനജലം കുടിച്ച് 8 മരണം

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭ വിതരണം ചെയ്‌ത വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാർ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് […]

Keralam

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഉമാതോമസ്  എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎല്‍എ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്ന് വീണത്. 2024 […]

India

ഫരീദാബാദിൽ യുവതിയെ വാനിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; രണ്ട് പേർ കസ്റ്റഡിയിൽ

ഹരിയാനയില്‍ 25കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ്; ‘ മുസ്ലിം ലീഗ് യുവരക്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും’; സാദിഖ് അലി ശിഹാബ് തങ്ങള്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ മുസ്ലിം ലീഗ്. യുവ രക്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ കാലത്തെ ചിന്തകള്‍ ഭരണത്തില്‍ പ്രതിഫലിക്കണമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പുതുമുഖങ്ങളെ തന്നെയാണ് എല്ലാ […]

Health

വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക്

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയതാണ് ജീരകം. രാവിലെ വെറും വയറ്റിൽ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളുമൊക്കെ നിയന്ത്രിക്കാൻ ജീരകം ബെസ്റ്റാണ്. വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ അലട്ടുന്നവർക്കും വയറുവേദന ശമിപ്പിക്കാനും […]

Keralam

അങ്കണവാടികള്‍ മുതല്‍ ഐടി പാര്‍ക്ക് വരെ വ്യായാമ സൗകര്യം, പുതുതായി എത്തുന്നത് 10 ലക്ഷം പേര്‍; സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി വൈബ് ഫോര്‍ വെല്‍നസ്

ആരോഗ്യപരമായ ജീവിതത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ കാംപെയ്ന്‍ ‘ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ്’ ഉദ്ഘാടനം പുതുവര്‍ഷദിനമായ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പകല്‍ 11.30ന് നടക്കുന്ന പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. കാസര്‍കോടുനിന്ന് ഡിസംബര്‍ 26ന് ആരംഭിച്ച വിളംബര ജാഥയുടെ […]

Keralam

പ്രതിവര്‍ഷം 1,20,000 രൂപ, ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്

സംസ്ഥാന സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയായ സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്. പദ്ധതിയുടെ ഭാഗമായി ഒരു ഗവേഷക വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം 1,20,000 രൂപ വീതമാണ് നല്‍കുന്നത്. വഴുതക്കാട് സര്‍ക്കാര്‍ വനിതാ […]

Keralam

നയിക്കാന്‍ പിണറായി തന്നെ; നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കും. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന […]