Health

ശരീരമടക്കുകളില്‍ കറുപ്പുനിറമുണ്ടോ? ചര്‍മ്മത്തിലെ ഈ ചെറിയ മാറ്റം സൂചിപ്പിക്കുന്നത് ഒരു രോഗ ലക്ഷണത്തെയാണ്

ചര്‍മ്മത്തിലെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് കൈമുട്ടുകള്‍ കാല്‍മുട്ടുകള്‍ കൈവിരലിന്റെ ഭാഗങ്ങളാെക്കെ ഇരുണ്ടനിറത്തില്‍ കാണാറുണ്ടോ? എന്നാല്‍ ഈ ലക്ഷണങ്ങള്‍ അങ്ങനെ വെറുതെ തള്ളിക്കളയാന്‍ വരട്ടെ. കറുപ്പ് നിറം പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയൊക്കെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നു. സാധാരണ മേശയിലോ കസേരകളിലോ കൈകള്‍ വച്ച് ജോലിചെയ്യുമ്പോഴോ, വരണ്ട ചര്‍മ്മം, സൂര്യപ്രകാശമേല്‍ക്കല്‍ […]

India

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

രാജ്യത്ത് പൊതുമേഖലയിലെ ഒരുങ്ങുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ ‘ഭാരത് ടാക്‌സി’ ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡല്‍ഹിയിലാണ് ആദ്യഘട്ടത്തില്‍ ടാക്‌സി സര്‍വീസ് സാധ്യമാക്കുന്നത്. ഒല, ഊബര്‍ റാപിഡോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയിലേക്കാണ് ഭാരത് ടാക്‌സി കടന്നുവരുന്നത്.  കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റെയും […]

Health

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ദിവസവും മുടങ്ങാതെ പല്ലുകൾ ബ്രഷ് ചെയ്യുന്നവരാണ് നമ്മൾ എന്നാൽ ബ്രഷ് ചെയ്ത ശേഷം ബ്രഷുകൾ എങ്ങനെ സൂക്ഷിക്കണം എവിടെ വയ്ക്കണമെന്നതിൽ ഇന്നും ആശയക്കുഴപ്പമാണ്. പലരും ബ്രഷുകൾ കുളിമുറിയിൽ തുറന്ന അവസ്ഥയിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഏറ്റവും അനാരോ​ഗ്യകരമായ ഒരു ശീലമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൃത്തിയാകാൻ കുളിമുറി ഉപയോ​ഗിക്കാമെങ്കിലും നിരവധി രോ​ഗാണുക്കളുടെ […]

Sports

കനത്ത മൂടൽ മഞ്ഞ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 അന്താരാഷ്ട്ര മത്സരം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം റദ്ദാക്കിയത്. രാത്രി 9.30ന് മൈതാന അവസ്ഥ പരിശോധിച്ച അമ്പയർമാർ മത്സരം നടത്താനാകില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 6.30ന് നിശ്ചയിച്ചിരുന്ന ടോസ്, മൂടൽമഞ്ഞ് മാറാത്തതിനാൽ എട്ടരയ്ക്കു ശേഷവും നടത്താൻ സാധിച്ചില്ല. ഇതോടെ പരമ്പരയിൽ കുറഞ്ഞത് […]

Keralam

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. കരട് തയാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ പട്ടിക ബിഎല്‍ഒമാര്‍ പരിശോധനയ്ക്കായി ബിഎല്‍എമാര്‍ക്ക് നല്‍കി. ഈ പട്ടികകളിലെ തിരുത്തലുകള്‍ ഡിസംബര്‍ 18നകം പൂര്‍ത്തിയാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ […]

Keralam

‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ കേസെടുത്ത് പൊലീസ്‌, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ

‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും […]

Entertainment

സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ”; ഇന്ദ്രജിത്തിൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ഇന്ദ്രജിത്തിൻ്റെ പോസ്റ്റർ പുറത്ത്. ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. […]

Health

ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടയ്ക്കിടെ മധുരം കഴിക്കാനുള്ള കൊതി തോന്നാറുണ്ടോ? എന്നാൽ ഇത് സ്വാഭാവികമായി കണ്ട് നിസാരമാക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നുത്. ശരീരത്തിൽ ചില പോഷകങ്ങളുടെ അഭാവത്തെ തുടർന്ന് ഇങ്ങനെ സംഭവിക്കാം. പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. വിറ്റാമിന്‍ ബി 1 (തയാമിൻ), വിറ്റാമിന്‍ ബി 2 (റൈബോഫ്ലേവിൻ), […]

India

ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന പരാമർശം: മാപ്പുപറയില്ലെന്ന് പൃഥ്വിരാജ് ചവാൻ

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍. തെറ്റായതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പുപറയേണ്ട ആവശ്യമില്ലെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടെന്നുമായിരുന്നു […]

Keralam

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍ എത്തിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡനത്തിന് […]