Keralam

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ.നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നും അത് ഫെമ ചട്ടലംഘനമാണെന്നും ആരോപിച്ചായിരുന്നു ഇ ഡി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് […]

Keralam

ശബരിമല സ്വർണക്കൊള്ള; എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ നാലാംപ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ […]

Keralam

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ്. അരവണ വില്‍പ്പനയിലൂടെ ലഭിച്ച 106 കോടി രൂപ ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. […]

Keralam

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍. കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ക്ക് 36 വര്‍ഷം തടവ് ശിക്ഷയാണ് കോടതി […]

India

ഡൽഹി വായു മലിനീകരണം; 10 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതി അനുമതി

ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ഡൽഹി സർക്കാരിന്റെ […]

Keralam

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ പരാതിയില്‍ കേസ് എടുക്കും. തൃശൂര്‍ റേഞ്ച് ഡിഐജി പരാതി കമ്മീഷണര്‍ക്ക് കൈമാറി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. മാര്‍ട്ടിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ രൂക്ഷമായ […]

Keralam

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) മരിച്ചത്. തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തിരുനെൽവേലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു.രണ്ടു മക്കൾ ചികിത്സയിൽ തുടരുന്നു. […]

Keralam

‘എൽഡിഎഫ്- യുഡിഎഫ് സഖ്യത്തിന് എല്ലാ പിന്തുണയും, പാലക്കാട് ബിജെപി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ’; മുസ്ലിം ലീഗ്

പാലക്കാട് നഗരസഭയിൽ സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ്. ബി ജെ പി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ. കോൺഗ്രസും സിപിഐഎമ്മും തീരുമാനമെടുക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കിൽ ഇരിക്കാൻ തയാറാണെന്നും മരയ്ക്കാർ മാരായമംഗലം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് ജയ പ്രതീക്ഷയുള്ള സീറ്റ് […]

Keralam

‘കേരള’യിലും കീഴടങ്ങൽ; കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സ്ഥലം മാറ്റി . ശാസ്താംകോട്ട DB കോളജിലേക്കാണ് തിരികെ നിയമിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ […]

Keralam

വിശ്വാസികൾ വിളിച്ചു പിന്തുണ അറിയിക്കുന്നുണ്ട്, ഇന്ന് ശബരിമലയിൽ പോയ ഒരു സംഘം വിളിച്ച് പിന്തുണ അറിയിച്ചു; പോറ്റിയെ കേറ്റിയേ പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്

‘പോറ്റിയേ കേറ്റിയെ’ പാരഡി ​ഗാനത്തിനെതിരെ കേസ് എടുത്താൽ നിയമപരമായി നേരിടുമെന്ന് പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്. വിശ്വാസികൾക്ക് വ്രണപ്പെടുന്ന ഒന്നും തന്നെ പാട്ടിൽ ഇല്ല. അത്കൊണ്ടാണ് ആ പാട്ട് പാടിയത്. പാട്ട് വിശ്വാസികൾക്ക് വ്രണപ്പെട്ടിട്ടില്ല. വിശ്വാസികൾ വിളിച്ചു പിന്തുണ അറിയിക്കുന്നുണ്ട്. പാട്ട് കാരണം പ്രതിസ്ഥാനത്ത് ആയവർക്ക് മാത്രമാണ് വ്രണപ്പെട്ടത്. […]