India

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നീ […]

World

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് […]

Keralam

‘ശബരിമല സ്വർണ്ണകൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപിള്ളിക്ക് അടുത്ത ബന്ധം, ചോദ്യം ചെയ്യൽ മനപൂർവം നീട്ടി’; വിഡി സതീശൻ

ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപിള്ളിയുടെ ചോദ്യം ചെയ്യൽ മനഃപൂർവം നീട്ടിക്കൊണ്ട് പോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. ആരും […]

Keralam

മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ 3ന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. രാവിലെ 11:30നു പമ്പയില്‍നിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ […]

Keralam

കൊത്തിക്കൊത്തി മേലോട്ട്; കോഴിയിറച്ചി വില കുതിക്കുന്നു, ഇനിയും വർധിച്ചേക്കാമെന്ന് വ്യപാരികൾ

ഇടുക്കി: പൊതുവിപണിയില്‍ ഇറച്ചിക്കോഴി വില കുതിക്കുന്നു. നിലവിൽ 160 രൂപയ്‌ക്ക് അടുത്താണ് ഒട്ടുമിക്ക ഇടങ്ങളിലും ഇറച്ചിക്കോഴിയുടെ വില്‍പ്പന വില. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചിക്കോഴിയുടെ ആവശ്യകത വര്‍ധിച്ചതോടെയാണ് വിപണിയില്‍ കോഴി വില കുതിച്ചുയര്‍ന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയിലാണ് ഇറച്ചിക്കോഴിയുടെ വിലയില്‍ വര്‍ധനവുണ്ടായത്. രണ്ടാഴ്ച്ചക്കാലം കൊണ്ട് 30 രൂപക്ക് മുകളിലാണ് ഇറച്ചിക്കോഴിക്ക് […]

Keralam

ചരിത്രനേട്ടത്തിനരികെ സ്‌മൃതി മന്ദാന..! ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് 62 റണ്‍സെടുത്താല്‍ ഗില്ലിനെ മറികടക്കാം

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ 5 മത്സര ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യ നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യൻ ടീം ഇതിനകം പരമ്പര ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് ശ്രീലങ്കയെ തോൽപ്പിച്ച് ഒരു ക്ലീൻ സ്വീപ്പ് റെക്കോർഡ് ചെയ്യാനാണ് ഹര്‍മന്‍ പ്രീതും സംഘവും ലക്ഷ്യമിടുന്നത്. അഞ്ചാം മത്സരം തിരുവനന്തപുരത്തെ […]

Keralam

‘പുതുവത്സരത്തിൽ 10 ലക്ഷം പേർ വ്യായാമത്തിലേക്ക്, അങ്കണവാടി മുതൽ ഐ ടി പാർക്ക് വരെ പരിശീലനം’; മന്ത്രി വീണാ ജോർജ്

‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ 2026 ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആർദ്രം മിഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സംവിധാനങ്ങൾ […]

Keralam

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം […]

Keralam

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു; തെക്കൻ കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

കാസർകോട്: സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍. തുലാവർഷ സീസൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും മഴയുടെ വരവ്. നാളെ മുതൽ […]

Keralam

രാഹുൽ ഗാന്ധി പറഞ്ഞത് നടപ്പാക്കും, വയനാട് ജനുവരി 10 ഓടെ വീട് തറക്കല്ല് ഇടുന്ന കാര്യത്തിൽ തീരുമാനം, അഡ്വാൻസ് കൊടുത്തു; ടി സിദ്ദിഖ് എംഎൽഎ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഡിസംബർ 28 ന് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് പറഞ്ഞതെന്ന് ടി സിദ്ദിഖ് എംഎൽഎ. കോൺഗ്രസ്‌ പറഞ്ഞ പദ്ധതിയിൽ നിന്നും പുറകോട്ട് പോകില്ല. രാഹുൽ ഗാന്ധി പറഞ്ഞത് നടപ്പാക്കും. കോൺഗ്രസ്‌ വീട് വൈകിയത് സാങ്കേതിക, നിയമ പ്രശ്നങ്ങൾ ഉണ്ട്. ജനുവരി 4,5 […]