Keralam

‘മനസിലാക്കേണ്ടത് ലീഗുകാര്‍ തന്നെയാണ്; ആണ്‍ – പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല’

ആണും പെണ്ണും ഇടപഴകി ഡാന്‍സ് ചെയ്യുന്നത് സാമൂഹിക അപചയമുണ്ടാക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഷാഫി ചാലിയം. വിമന്‍സ് കോളജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാര്‍ഥിനികള്‍ ഡാന്‍സ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്ന പോലെയല്ല പൊതു നിരത്തില്‍ ജെന്ററുകള്‍ തമ്മില്‍ ഇടപഴുകി ചെയ്താലുണ്ടാവുക. അത് സാമൂഹിക അപചയത്തിന് ഹേതുവാകുമെന്ന് ലീഗ് നേതാവ് പറയുന്നു. […]

World

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമം നടത്തിയ ഇന്ത്യക്കാരന്‍; ഹൈദരാബാദ് സ്വദേശി സാജിദ് അക്രം

സിഡ്നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളില്‍ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം. 1998 ലാണ് സാജിദ് അക്രം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. ഓസ്‌ട്രേലിയയില്‍ എത്തിയതിന് ശേഷം സാജിദ് അക്രം ഫിലിപ്പിന്‍സ് യാത്ര നടത്തിയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എന്നും വിവരമുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ […]

India

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര നീക്കം: പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; പേര് മാറ്റം രണ്ടാം ഗാന്ധി വധത്തിന് തുല്യമെന്ന് യൂത്ത് ലീഗ്

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ലോകസഭയില്‍ ബില്ല് അവതരിപ്പിച്ച കേന്ദ്ര കൃഷി മന്ത്രി ശിവ രാജ് സിങ് […]

Keralam

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി: ടി കെ രത്നകുമാറിനെതിരെയും ആരോപണം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് തലശേരി സെഷന്‍സ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി. രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് എസ്‌ഐടിയുടെ നീക്കം. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. ഒരു വ്യവസായി തന്നോട് അത് സംബന്ധിച്ച് […]

Keralam

‘സൂരജ്‌ലാമ വിഐപി അല്ലാത്തത് കൊണ്ടാണോ അദ്ദേഹത്തിനിത് സംഭവിച്ചത്’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സൂരജ്‌ലാമ തിരോധാന കേസില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ഹൈക്കോടതി വിമര്‍ശനം. ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായി പാലിക്കാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന് സൂരജ് ലാമയുടെ കുടുംബം ആവശ്യപ്പെട്ടു. സൂരജ് തിരോധാന കേസില്‍ വിമര്‍ശനം തുടരുകയാണ് ഹൈക്കോടതി. പോലീസും, എയര്‍പോര്‍ട്ട് അധികൃതരും കളമശ്ശേരി മെഡിക്കല്‍ […]

Keralam

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്. കാക്കൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. […]

Keralam

റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ കേരളത്തില്‍ നിന്നുള്ള കമ്പനി നിര്‍മ്മിക്കും

ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍, ഇന്ത്യക്കുവേണ്ടി നിര്‍മിക്കുന്ന 26 റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കേരളത്തില്‍ നിന്നുള്ള എസ് എഫ് ഒ ടെക്‌നോളജീസ് നേരിയെടുത്തതായി പി രാജീവ്. 26 വിമാനങ്ങള്‍ക്കും ആവശ്യമായ ആര്‍ബിഇ2 എഇഎസ്എ റഡാര്‍ വയേഡ് സ്ട്രക്ചറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കമ്പനി നേടിയതായും മന്ത്രി അറിയിച്ചു. […]

Keralam

പിണറായിയില്‍ സ്‌ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍ പിണറായിയില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. വെണ്ടുട്ടായി കനാല്‍ കരയില്‍ വച്ചുണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍ പൊട്ടിയത് ബോംബല്ല പടക്കമാണെന്നാണ് പോലീസ് പറയുന്നത്. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് വിവരം വിപിന്‍രാജിന്റെ വീടിനു സമീപത്ത് വച്ച് ഉച്ചതിരിഞ്ഞ് […]

Keralam

വോട്ടെടുപ്പ് മാറ്റിവച്ച വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് ജനുവരി 13ന്; വോട്ടെണ്ണല്‍ 14ന്

സ്ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്   ജനുവരി 13 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട […]