Health

ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കാറുണ്ടോ?

രാത്രി ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുക ഇപ്പോൾ മിക്ക വീടുകളിലും പതിവാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് നല്ലതാണ്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ആരോ​ഗ്യത്തിന് പണി കിട്ടാനും സാധ്യതയുണ്ട്. വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ഇത് […]

Keralam

‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ‌. തിരുത്തൽ വരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ വരുത്തി മുന്നോട്ടു പോകും. ജനവിധി മാനിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. തിരഞ്ഞെടുപ്പിൽ ആകെ തോറ്റു പോയിട്ടൊന്നുമില്ലെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ കപ്പൽ മുങ്ങി പോയിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു. എൽഡിഎഫിന് […]

Keralam

ദിലീപ് – മോഹൻലാൽ ടീമിൻ്റെ തകർപ്പൻ അഴിഞ്ഞാട്ടവുമായി “ഭ.ഭ. ബ”യിലെ ഗാനം ട്രെൻഡിങ്; ചിത്രത്തിൻ്റെ ബുക്കിങ്ങും ട്രെൻഡിങ്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യിലെ ആദ്യ ഗാനം പുറത്ത്. “അഴിഞ്ഞാട്ടം” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനം അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് […]

District News

ഇടതുമുന്നണിയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണിയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍  ജോസ് കെ മാണി. പാര്‍ട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ്, പാര്‍ട്ടി നിലപാട് ജോസ് കെ മാണി പ്രഖ്യാപിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ പാലായും രണ്ടില […]

Keralam

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ചർച്ചയായില്ല. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ […]

Keralam

സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് […]

Business

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 91ലേക്ക്; സെന്‍സെക്‌സ് കൂപ്പുകുത്തി, 500 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടം നേരിട്ടതോടെ 90.87ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 90.87 രൂപ നല്‍കണം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യ- അമേരിക്ക വ്യാപാര […]

Keralam

യുഡിഎഫ് യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്

തിരുവനന്തപുരം:യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ […]

Uncategorized

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവർത്തിച്ച് കോടതി. ചെമ്പ് പൊതിഞ്ഞതെന്ന് ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് […]

India

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം;ഇഡി കുറ്റപത്രം തള്ളി, സത്യം വിജയിച്ചെന്ന് കോൺഗ്രസ്‌

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ ഇഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാൽ പിഎംഎൽഎ ആക്ട് പ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി. ഇഡി കുറ്റപത്രത്തിന്റെ […]