Keralam

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി: എൽഡിഎഫ് നേതൃയോഗം ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ, എൽഡിഎഫ് നേതൃയോഗം ഇന്ന്. ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഐഎം നിലപാട് തള്ളി സിപിഐ. ശബരിമല സ്വർണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തൽ. സിൽവർലൈൻ പദ്ധതിക്ക് ബദലായുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം സംബന്ധിച്ചുംചർച്ച നടക്കും. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ […]

World

‘യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമായേക്കും’; ഡോണൾഡ് ട്രംപ്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ നേതാക്കളുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും സംസാരിച്ചശേഷമാണ് ട്രംപിന്റെ പ്രതികരണം. “പ്രസിഡന്റ് സെലെൻസ്‌കിയുമായി ഞാൻ ദീർഘനേരം സംസാരിച്ചു. കൂടാതെ, ജർമ്മനി, ഇറ്റലി, നാറ്റോ, ഫിൻലാൻഡ്, ഫ്രാൻസ്, യുണൈറ്റഡ് […]

Keralam

നടിയെ ആക്രമിച്ച കേസ്: നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടെന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടെന്ന് കോടതി. പ്രതികള്‍ ഫോണ്‍ നശിപ്പിച്ച് കായലില്‍ കളഞ്ഞെന്നാണ് അന്വേഷണ സംഘം മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം വേണമെന്നാണ് പറയുന്നത്. ഇത് രണ്ടും പൊരുത്തപ്പെടുന്നില്ലെന്നാണ് വിധിയില്‍ കോടതി വ്യക്തമാക്കുന്നത്. കേസിലെ […]

Keralam

‘മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, ഭരണവിരുദ്ധ വികാരമുണ്ട്’; സിപിഐ യോഗത്തില്‍ വിമര്‍ശനം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായെന്ന് സിപിഐ നേതൃയോഗം വിമര്‍ശിച്ചു. മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല. ചില വ്യക്തികള്‍ മാത്രം കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന പോരായ്മകള്‍ തിരുത്തപ്പെടുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐയുടെ ഒരു പ്രധാനപ്പെട്ട നേതാവാണ് ഈ വിമര്‍ശനം […]

Keralam

‘കേരളം പടച്ചട്ട, ബുള്‍ഡോസറുകള്‍ കയറിയിറങ്ങാത്തതിന്റെ കാരണം’; പാര്‍ലമെന്റില്‍ ബ്രിട്ടാസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി സന്തോഷിക്കുന്നുണ്ടെന്നും ഇവരുടെ സംയുക്ത സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചതെന്നും ബ്രിട്ടാസ് രാജ്യസഭയില്‍ പറഞ്ഞു. തീവ്രപക്ഷങ്ങളെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന കസര്‍ത്ത് ആര്‍എസ്എസിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. ബാബറി മസ്ജിദ് […]

India

പഹല്‍ഗ്രാം ഭീകരാക്രമണം മുഖ്യസൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട്; ഏഴ് പ്രതികള്‍; കുറ്റപത്രത്തില്‍ 1,597 പേജുകള്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരാക്രമണം നടന്ന് എട്ടുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജമ്മുകശ്മീരിലെ എന്‍ഐഎ കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. പാക് പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണെന്നും ആക്രമണം വര്‍ഗീയ ലക്ഷ്യത്തോടെയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 1,597 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. കേസില്‍ […]

Keralam

‘കേരള രാഷ്ട്രീയം മാറുന്നു’; തെരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടത്തിൽ എംപിമാര്‍ക്ക് ജിലേബിയുമായി സുരേഷ് ഗോപി

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി. ഇരുസഭകളിലേയും എംപിമാര്‍ക്ക് ജിലേബി നല്‍കിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവെച്ചത്. കേരള രാഷ്ട്രീയം മാറുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കം പിടിച്ചെടുത്ത് വലിയ മുന്നേറ്റമാണ് ഇത്തവണ ബിജെപി കേരളത്തില്‍ കാഴ്ചവെച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് […]

Keralam

അതിജീവിത പോസ്റ്റിട്ട അന്ന് തന്നെ ‘അമ്മ’ ആഘോഷം സംഘടിപ്പിക്കരുതായിരുന്നു: രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍

ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ സംഘടന സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ അഭിപ്രായപ്പെട്ടു. നീതി ലഭ്യമായില്ലെന്ന അതിജീവിതയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍ട്ടി നടക്കുന്നത്. ഇതിനെതിരെയാണ് മല്ലികാ സുകുമാരന്റെ പ്രതികരണം. ‘അമ്മ സംഘടന ഇന്ന് തിരുവനന്തപുരത്ത് ഒരു സ്വീകരണം […]

India

മെസ്സി ഡല്‍ഹിയില്‍; പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പോയതിനാല്‍ മോദി-മെസ്സി കൂടിക്കാഴ്ച നടന്നില്ല

അര്‍ജന്റീന താരം ലയണല്‍ മെസ്സി ഡല്‍ഹിയില്‍. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പോയതിനാല്‍ മോദി – മെസ്സി കൂടികാഴ്ച നടന്നില്ല. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിയിലെത്തിയ മെസ്സിയെ മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.സി.സി ചെയര്‍മാന്‍ ജയ്ഷാ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  രാവിലെ 10.45 ന് ഡല്‍ഹിയിലെത്തിയ മെസ്സി […]

Keralam

മോഹന്‍ലാലിനെതിരെ ഭാഗ്യലക്ഷ്മി: ‘താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷമെങ്കിലും അദ്ദേഹം ചിന്തിക്കണം’

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ദിലീപ് ചിത്രം ‘ഭഭബ’യുടെ പോസ്റ്റര്‍ പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. നമ്മൾ ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അവനു വേണ്ടിയും പ്ര‍ാർത്ഥിക്കുന്നു അവൾക്കു വേണ്ടിയും പ്രാ‍ർത്ഥിക്കുന്നുവെന്ന് പറയുന്നയാൾ […]