Health

മുഖം കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

ചർമസംരക്ഷണത്തിൽ പ്രാധാന്യം മുഖത്തിനാണ്. എന്നാല്‍ വെള്ളമൊഴിച്ചു കഴുകുന്ന ലളിതമായ ശീലം പോലും ചിലപ്പോൾ മുഖ ചർമത്തെ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചൂടുവെള്ളം ഉപയോഗിക്കുന്നത് മുതൽ അമിതമായി സ്‌ക്രബ് ചെയ്യുന്നത് പോലുള്ള ചെറിയ പിഴവുകൾ പോലും ചര്‍മത്തില്‍ വരൾച്ച, പൊട്ടൽ, പ്രകോപനം എന്നിവയ്ക്ക് കാരണമാകും. മുഖം വൃത്തിയാക്കുന്ന രീതിയില്‍ […]

Keralam

അവര്‍ക്കെന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ അകത്തിടണമായിരുന്നു, ഞാനുണ്ടെങ്കില്‍ ശബരിമല വിഷയം പറയുമല്ലോ: രാഹുല്‍ ഈശ്വര്‍

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണെന്ന് […]

India

നിതിൻ നബീൻ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് […]

Keralam

‘നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം’; ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ വയോധികന് ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷ

ബാങ്ക് അധികൃതരുടെ ഇടപെടല്‍ വയോധികനെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുത്തി. തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ചെക്കുമായെത്തിയ 64കാരനോട് ബാങ്ക് ജീവനക്കാര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അസ്വഭാവികത തോന്നുകയായിരുന്നു. വര്‍ഷങ്ങളായുള്ള ഇടപാടുകാരനാണ്. ചോദ്യം കേട്ടതും താന്‍ പിന്നീട് വരാമെന്നു പറഞ്ഞ് അദ്ദേഹം പെട്ടെന്ന് പുറത്തേക്കിറങ്ങി. […]

India

‘ദേവന് വിശ്രമ സമയം ആവശ്യമാണ്’; സമ്പന്നരുടെ പ്രത്യേക പൂജയ്‌ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ദേവന്റെ വിശ്രമ സമയം തടസപ്പെടുത്തുന്ന രീതിയില്‍ സമ്പന്നര്‍ പ്രത്യേക പൂജകള്‍ നടത്തുന്നതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ദര്‍ശന സമയങ്ങളിലും ക്ഷേത്രാചാരങ്ങളിലും വരുത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പണം നല്‍കിയ ശേഷം ക്ഷേത്രങ്ങളില്‍ പ്രത്യേക […]

Keralam

കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ മദ്യവും സിഗരറ്റ് പാക്കറ്റകളും കണ്ടെത്തി. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്ക് സിഗരറ്റുകളുമാണ് അധികൃതര്‍ കണ്ടെത്തിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്നാണ് മദ്യവും സിഗരറ്റ് പാക്കുകളും കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മദ്യക്കുപ്പി വീണ […]

Keralam

ശബരിമല തിരിച്ചടിയല്ല, സമുദായങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

തദ്ദേശ തെരഞ്ഞടുപ്പില്‍ ഉണ്ടായ തിരിച്ചടിയിലും ഇടത് മുന്നണിയുടെ അടിത്തറ ഭദ്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കുന്ന രാഷ്ട്രീയ അടിത്തറ വ്യക്തമാണ്. മധ്യ കേരളം, മലപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പരാജയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം ഇടത് […]

Keralam

പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്ത് വീഴ്ചയില്ല; ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ സിപിഐഎം

ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ CPIM. പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്നാണ് ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കും. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സർക്കാരിനോടുള്ള […]

Keralam

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഈസി വാക്കോവർ ഉണ്ടാകും, ജനവികാരം മാനിച്ച് മുന്നോട്ടു പോകും; പി എം എ സലാം

തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിനും UDF നും വലിയ മുന്നേറ്റം ഉണ്ടായെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സർക്കാരിന്റെ വീഴ്ചകളാണ് UDF ജയത്തിന് കാരണം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ LDF ചേർത്ത് പിടിച്ചു. അതിന് ജനം മറുപടി നൽകി. നിയമസഭാ […]

India

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

പഞ്ചാബ് ജലന്ധറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്കൂൾ പ്രിൻസിപ്പൽമാരുടെ ഈമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ പരിശോധന തുടരുന്നു. പോലീസിന്റെ സൈബർ വിഭാഗം ഈമെയിൽ കേന്ദ്രീകരിച്ച് പരിശോധനകൾ ആരംഭിച്ചു. തിങ്കളാഴ്ച ഇവിടെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി പരന്നു. അധികൃതർ […]