Health

മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളി അത്ര സേയ്ഫ് അല്ല, ഹൃദ്രോ​ഗ സാധ്യത കൂടും

സമ്മർദവും വേദനകളും ക്ഷീണവും കുറയ്ക്കാൻ തണുത്തവെള്ളത്തിലെ കുളി നല്ലതാണ്. എന്നാൽ മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ഹൃ​ദ്രോ​ഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും. രക്തപ്രവാഹം […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എയ്ക്ക് ഇന്ന് നിർണായകം. ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കും. ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ […]

World

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ ഇന്ന് രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധിക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ […]

Sports

ആദ്യം എറിഞ്ഞിട്ടു; പിന്നെ അടിച്ചുനേടി; ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ധരംശാലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തീച്ചൂടില്‍ ഉരുകിവീണ് പ്രോട്ടീസ് മഞ്ഞുമല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പ്രോട്ടീസിനെ 7 വിക്കറ്റിനാണ് തകര്‍ത്തത്. 118 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ. ഒന്നാം ഓവറില്‍ തന്നെ അര്‍ഷദീപ് സിങ് തുടങ്ങിവെച്ച വിക്കറ്റ് […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; ‘ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു’; മൊഴി നൽകി രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണ മോഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നൽകിയത്. തനിക്കറിയാവുന്ന വിവരങ്ങൾ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല […]

Keralam

‘എൽഡിഎഫ് പ്രതീക്ഷിക്കാത്ത ഫലം; ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല’; ഇപി ജയരാജൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായതെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല. നീതിപൂർണമായ നടപടി സ്വീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ വിഷത്തിന്റെ വിത്താണ് പാകിയത്. ഈ ഫലം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശ […]

Keralam

‘നീതി പൂർണമായി നടപ്പായില്ല; ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്’; മഞ്ജു വാര്യർ

നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല.കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്. അവർ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാർഥ്യമാണ് എന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂർണമാകൂ എന്നും മഞ്ജു […]

Keralam

നടി ആക്രമിക്കപ്പെട്ട കേസ്; ‘അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെട്ടു; എല്ലാവർക്കും നന്ദി, എല്ലാ പാഠങ്ങൾക്കും നന്ദി’; അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി അതിജീവിത. വിചാരണ കോടതിയിൽ വിശ്വാസം നഷ്ടമായി. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. വിചാരണ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടമാർ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയിൽ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കേസ് തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. […]

World

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വെടിവെപ്പ്. 10 പേര്‍ മരിച്ചു. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വച്ച് നടന്ന ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിയിലാണ് വെടിവെപ്പുണ്ടായത്. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയാണിത്. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.17നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട […]