India

ഇനി മരുന്നുകള്‍ക്ക് ഗുണനിലവാരമേറും; രാജ്യത്ത് 108 ലാബുകള്‍ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്തെ ആയുർവേദ, സിദ്ധ, യുനാനി വൈദ്യ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായുള്ള ലബോറട്ടറികൾക്ക് അംഗീകാരം ലഭിച്ചതായി കേന്ദ്രം. രാജ്യത്തുള്ള 108 ലബോറട്ടറികൾക്ക് അഗീകാരം ലഭിച്ചതായാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് അറിയിച്ചത്. 1945ലെ ഡ്രഗ്‌സ് നിയമ വ്യവസ്ഥകൾ പ്രകാരമാണ് ലാബുകൾക്ക് അംഗീകാരവും ലൈസൻസും ലഭിച്ചതെന്നും മന്ത്രി […]

Sports

ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്‌; ബ്രൂക്ക് ക്യാപ്റ്റന്‍, ജോഫ്ര ആര്‍ച്ചറും ടീമില്‍

ഹൈദരാബാദ്: ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഹാരി ബ്രൂക്കിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പരിക്കേറ്റ ജോഫ്ര ആർച്ചറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജനുവരി 30 മുതൽ […]

Keralam

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ടെന്ന് കടകംപള്ളിയുടെ മൊഴി. ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് പരിചയം. പോറ്റിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയില്ല. വകുപ്പ് അറിഞ്ഞിട്ടല്ല ശബരിമലയിലെ മെയിന്റനൻസ് ജോലികൾ നടക്കുന്നത്. തീരുമാനം എടുക്കുന്നത് ദേവസ്വം ബോർഡ് ആണ്. ഇക്കാര്യത്തിൽ വകുപ്പ് ഇടപെടലോ അറിവോ […]

Keralam

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

ടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ […]

Keralam

കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതെന്തിന്?; വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്യാന്‍ എന്തിരിക്കുന്നു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് […]

Keralam

‘ദേവസ്വം മന്ത്രി ആയിരുന്നപ്പോഴുള്ള കാര്യങ്ങൾ ചോദിച്ചു, ഞാൻ പറഞ്ഞു’;എസ്‌ഐടി ചോദ്യം ചെയ്തെന്ന് സ്ഥിരീകരിച്ച് കടകംപള്ളി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്നെ ചോദ്യം ചെയ്തെന്ന് സ്ഥിരീകരിച്ച് കടകംപള്ളി സുരേന്ദ്രൻ. 2019 ൽ മന്ത്രി ആയിരുന്നപ്പോഴുള്ള കാര്യങ്ങൾ ചോദിച്ചെന്നും അതിന് മറുപടി നൽകിയെന്നും കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാ​ഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. […]

Keralam

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണം; വമ്പൻ സ്രാവുകൾ വലയിൽ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബ വമ്പൻ സ്രാവുകൾ ശബരിമല സ്വർണ്ണക്കൊള്ളക്ക് പിന്നിൽ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. അവരെ ചോദ്യം ചെയ്താലേ വിവരങ്ങൾ പുറത്തു വരൂ എന്നുള്ളത് ആദ്യമേ പറഞ്ഞ കാര്യം. മന്ത്രി അറിയാതെ ഇതൊക്കെ സംഭവിച്ചു എന്നത് ആര് വിശ്വസിക്കുമെന്ന് രമേശ് […]

Keralam

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന് ഉടൻ ജാമ്യം നൽകാനാവില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ഉട‍ൻ ജാമ്യം നൽകാനാവില്ലെന്ന് ഹൈക്കോടതി. അവധികാലത്തിന് ശേഷം പരിഗണിക്കും. ഗോവർദ്ധന്റെ ജാമ്യ ഹർജിയും അവധിക്ക് ശേഷം പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും അവധിക്കാല ബെഞ്ച് ഹർ‌ജി പരി​ഗണിക്കവേ പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്തതിനെ […]

Business

ലക്ഷത്തില്‍ നിന്നും താഴേക്ക്; സ്വര്‍ണ വില കുത്തനെ കുറഞ്ഞു, ഇന്ന് ഒരു പവന് നല്‍കേണ്ടത്?

തിരുവനന്തപുരം: തുടര്‍ച്ചയായ റെക്കോര്‍ഡ് വിലക്കയറ്റത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില ഇടിഞ്ഞു. 22 കാരറ്റിന്‍റെ 8 ഗ്രാം സ്വർണത്തിന് 265 രൂപ കുറഞ്ഞ് 99,880 രൂപയായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 12,485 ആയി. എന്നാൽ 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,265 രൂപയും പവന് […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാ​ഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി […]