India

എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

രാജ്യത്തെ എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ 19 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഡിസംബർ 18 വരെയും ഉത്തർപ്രദേശിൽ ഡിസംബർ 31 വരെയുമാണ് സമയപരിധി നീട്ടിയത്. […]

Keralam

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയെ വീടുകയറി അക്രമിച്ചു, സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കുഞ്ഞിൻ്റെ മാല മോഷ്ടിച്ചെന്നും എഫ്ഐആർ

പാലക്കാട് വണ്ടാഴിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വീടുകയറി അക്രമിച്ചെന്ന പരാതിയിൽ സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. മംഗലംഡാമിലെ സിപിഐഎം പ്രവർത്തകരായ സുബിൻ, രോഹിത്, ഇബ്നു സെയ്ദ് എന്നിവരാണ് പ്രതികൾ. മൂന്നു പ്രതികളും മാരകായുധങ്ങളുപയോഗിച്ച് വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് എഫ്ഐആർ. വീട്ടിൽ കയറി സ്‌ത്രീകളെ അക്രമിച്ചു,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. […]

Keralam

‘വിശ്വാസികൾക്ക് എൽഡിഎഫിനെയാണ് വിശ്വാസം, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ നല്ല വിജയം ഉണ്ടകും’: കെ കെ ശൈലജ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പോലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് കെ കെ ശൈലജ. ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞു. അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെ […]

District News

കോട്ടയത്ത് സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽ പി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ക്ലാസിൽ നിന്നും അധ്യാപികയെ […]

Keralam

ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാത്സംഗക്കേസില്‍ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ എത്തിയത്. വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും […]

India

തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു, 21 മരണം; സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

അരുണാചൽപ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 മരണമെന്ന് റിപ്പോർട്ട്‌. അരുണാചൽ പ്രദേശിൽ ഇന്ത്യ ചൈന അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടത് അസാമിൽ നിന്നുള്ള തൊഴിലാളികൾ. തൊഴിലാളികളുമായി പോയ ട്രക്ക് ആണ് അപകടത്തിൽപ്പെട്ടത്. ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. […]

Keralam

ക്രിസ്മസ് വെക്കേഷനില്‍ ട്വിസ്റ്റ്; സ്‌കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഇത്തവണ ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കുട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. ഡിസംബര്‍ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുന്നത്. ഡിസംബര്‍ […]

India

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നവരോട് മാത്രം സഖ്യം; തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ടിവികെ

തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം (ടിവികെ). സഖ്യചർച്ചകൾക്കായി സമിതി രൂപീകരിച്ചു. വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു. സഖ്യം സംബന്ധിച്ച് അവസാന തീരുമാനം വിജയുടേതാണ്. ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ […]

Keralam

വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; പട്ടാമ്പിയിൽ മുസ്ലിംലീഗ്- വെൽഫെയർ പാർട്ടി സംഘർഷം

പട്ടാമ്പിയിൽ വോട്ടെടുപ്പിനിടെ മുസ്ലിംലീഗ്- വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കവും ഉന്തും തള്ളും. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാർഡിലെ കൂൾ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തർക്കം. വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തർക്കം. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വാർഡിൽ മുസ്ലിംലീഗിൻ്റെ ടി പി […]

India

രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി

രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആണ് രാഷ്ട്രപതി എത്തിയത്. പോളോ പ്രദര്‍ശന മത്സരം കാണാന്‍ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങ് സന്ദര്‍ശിക്കും. വൈകുന്നേരം ഇംഫാലിലെ സിറ്റി […]