World

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

യുകെയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകാലും മരുന്നുകളും സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാര്‍ഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി. വേഗോവി, മൗണ്‍ജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെങ്കിലും എന്‍എച്ച്എസില്‍ ലഭ്യത കുറവായതും ഉയര്‍ന്ന വിലയും കാരണം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകള്‍ […]

Keralam

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ […]

Keralam

‘ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യം’; ശിവ​ഗിരി തീർത്ഥാടന സമ്മേളനത്തിൽ ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരുമെന്നും അദ്ദേഹം […]

Keralam

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. കോമ്പൗണ്ടിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചു. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെയുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് […]

Keralam

ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തുകടന്നു; ദൃശ്യ വധക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു

പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് ഇയാൾ കടന്നുകളഞ്ഞത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തുകയും തുടർന്ന് ചുറ്റുമതിൽ ചാടി രക്ഷപ്പെടുകയുമായിരുന്നു. രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. […]

Keralam

അടുത്ത പോര് ബസ്സിനെച്ചൊല്ലി, ഇ ബസ് നഗരത്തിനുള്ളില്‍ മതിയെന്ന് മേയര്‍, പറ്റില്ലെന്ന് കെഎസ്ആര്‍ടിസി

ഇലക്ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മില്‍ പോരു മുറുകുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നാണ് മേയര്‍ വി വി രാജേഷ് നിര്‍ദേശം നല്‍കിയത്. കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. നഗരസഭാ പരിധിയില്‍ സര്‍വീസ് […]

Keralam

ശബരിമല സ്വർണ്ണപ്പാളി കേസ്: അന്വേഷണസംഘം വിപുലീകരിക്കും; എസ്ഐടി ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിൽ അധികമായി ഉൾപ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി […]

Keralam

രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ജോലിയിൽ നിന്ന് മാറ്റിനിർത്തി

തിരുവനന്തപുരം വെള്ളറടയിൽ രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി. എംപാനൽ ജീവനക്കാരനായ സി അനിൽകുമാറിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.ഗൂഗിൾ പേ വഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി. കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ […]

Technology

ആഗോളതലത്തിൽ നേട്ടം;മൊബൈൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ

മൊബൈൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്ക് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തിനെ മാറ്റുന്നതിൽ ഇതൊരു നിർണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 2014 -2015 […]

Keralam

‘വേടന്റെ പരിപാടി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടില്ല’; സംഘാടകർ

കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വിശദീകരണവുമായി പോലീസ്. ശാരീരിക അസ്വസ്ഥത നേരിട്ട ആറുപേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. ആറുപേരും ഏറെ വൈകാതെ ആശുപത്രി വിട്ടു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചില മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് […]