Sports

ജൂനിയർ ഹോക്കി ലോകകപ്പ്: ത്രില്ലര്‍ പോരില്‍ അർജന്‍റീനയെ വീഴ്ത്തി‌, ഇന്ത്യയ്‌ക്ക് വെങ്കലനേട്ടം

ചെന്നൈ: പുരുഷ ജൂനിയർ വേൾഡ് കപ്പ് ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വെങ്കല മെഡൽ. ചെന്നൈയിലെ മേയർ രാധാകൃഷ്‌ണൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്‍റീനയെ 4-2 ന് ഇന്ത്യ പരാജയപ്പെടുത്തി. 2 ഗോളിനു പിന്നിലായശേഷം അവസാന ക്വാർട്ടറിൽ 4 ഗോൾ തിരിച്ചടിച്ചാണ് ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയത്. 2016നു ശേഷം ആദ്യമായാണ് […]

Keralam

‘കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതോ? ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല, സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്’ ; ഹൈക്കോടതി

കൊച്ചി: മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ലെന്ന് ഹൈക്കോടതി. സൂരജ് ലാമയുടെ തിരോധാനത്തില്‍ മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹര്‍ജി പരിഗണിക്കെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെപ്പെട്ടെന്നും മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായേനേയെന്നും ഹൈക്കോടതി പറഞ്ഞു. ‘ഗാന്ധിജി […]

Keralam

‘മുഖ്യമന്ത്രിയുടെ മറുപടികള്‍ക്ക് നിലവാര തകർച്ച, പിണറായി കാലഹരണപ്പെട്ട ഭരണാധികാരി’; വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ മറുപടികള്‍ക്ക് നിലവാര തകർച്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പഴയ കമ്യൂണിസ്റ്റിൽ നിന്ന് ബൂർഷ്വയിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റമാണ് കാണുന്നതെന്നും സമരം ചെയ്യുന്നവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും വിഡി സതീശൻ പറഞ്ഞു. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ സമരം സെക്രട്ടറിയേറ്റ് പരിസരം ദുർഗന്ധപൂരിതമാക്കിയ സമരം മാത്രമായിരുന്നു. മുഖ്യമന്ത്രി കാലഹരണപ്പെട്ട […]

Uncategorized

വിമാനസർവീസ് റദ്ദാക്കിയതിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ

വിമാനസർവീസ് റദ്ദാക്കിയതിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. നഷ്ടപരിഹാരമായി 5000 രൂപ മുതൽ 10000 രൂപവരെ നൽകും. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകുക. പ്രതിസന്ധി ഗുരുതരമായി ബാധിച്ച ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ യാത്ര വൗച്ചറുകൾ നൽകും. അടുത്ത 12 മാസത്തേക്ക് […]

Keralam

‘മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ള ചർച്ചയാകുന്നത് ഭയക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നു’; ഷാഫി പറമ്പിൽ

തിരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുൽ വിഷയം ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികൾ സിപിഐഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോൺഗ്രസിനെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ. […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്ച തന്നെ […]

Keralam

ബാര്‍ക് റേറ്റിങ് തിരിമറി കേസിന് പിന്നാലെ ടിആര്‍പി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം; ലാന്‍ഡിംഗ് പേജ് ഇനി ബാര്‍ക് റേറ്റിങില്‍ ഇല്ല

ടെലിവിഷന്‍ റേറ്റിങിനെ കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേറ്റിങ് മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. പരാതിയെ തുടര്‍ന്നുള്ള കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് റേറ്റിങ് രീതികള്‍ സുതാര്യവും കൂടുതല്‍ കൃത്യതയുള്ളതുമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. റേറ്റിങ് പരിഷ്‌കരണം സംബന്ധിച്ച പുതുക്കിയ കരട് വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്ന […]

Keralam

ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍, അതിജീവിതയെ സംശയനിഴലില്‍ നിര്‍ത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമര്‍ശം പരസ്യമായി തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാതി വെല്‍ ഡ്രാഫ്റ്റഡ് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ആരോപണം. എന്നാല്‍ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ലെന്നും മുന്‍വിധിയോടെ […]

World

”ഇന്ത്യൻ വിദ്യാർഥികള്‍ നാട്ടിലേക്ക് മടങ്ങുന്നത് നാണക്കേട്,” അമേരിക്കയില്‍ തന്നെ തുടരാൻ സുവര്‍ണാവസരം നല്‍കി ട്രംപ്

വാഷിങ്ടൺ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് പഠിക്കുകയും പിന്നീട് തിരിച്ച് പോകുന്നതെന്ന് നാണക്കേടെന്ന് അമേരിക്കൻ പ്രസിഡൻ്റ്‌ ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ ശേഷം അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നത് “ലജ്ജാകരം” ആണെന്ന് അദ്ദേഹം വ്യക്തമാക്കി. […]

Keralam

‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യം’; ടോവിനോ തോമസ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാനമെന്ന് നടൻ ടോവിനോ തോമസ്. അതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. കോടതി വിധിയെ വിശ്വസിക്കണം എന്ന് തോന്നുന്നു. അതിന് അപ്പുറം എന്തങ്കിലും ഉണ്ടങ്കിൽ ഞാനും കാത്തിരിക്കുന്നു. ആര് തെറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ശിക്ഷിക്കപ്പെടണം. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത് […]