Keralam

‘ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും മുഖ്യമന്ത്രിയുടെ അടവ്’: മുല്ലപ്പള്ളി രാമചന്ദ്രൻ

ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ ഭരണത്തിന്റെ നേട്ടങ്ങളെ പറ്റി അദ്ദേഹത്തിന് പറയാനൊന്നുമില്ല. സർക്കാരിന് നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ലൈംഗിക ആരോപണങ്ങളുമായി വരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യു.ഡി.എഫ് മാതൃകാപരമായ നടപടിയെടുത്തു. ചോമ്പാല എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി […]

Keralam

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്, അതിനെ മാനിക്കുന്നു: സത്യന്‍ അന്തിക്കാട്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പൂര്‍ണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണെന്ന് കരുതുന്നുവെന്നും കോടതികളെ വിശ്വാസത്തിലെടുക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എതിരഭിപ്രായമുള്ളവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.  തൃശൂര്‍ […]

World

യുകെയില്‍ സ്റ്റോം ബ്രാം ഭീതി: കനത്ത മഴയും കാറ്റും, വെള്ളപ്പൊക്ക ഭീതി; ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി

സ്റ്റോം ബ്രാം മൂലം യുകെയിലുടനീളം ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതോടെ ട്രെയിന്‍, വിമാനം, ഫെറി സര്‍വീസുകള്‍ റദ്ദാക്കി. സ്കോട്ട് ലന്‍ഡിന്റെ ഉത്തര-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ജീവനു ഭീഷണിയുള്ള തോതില്‍ കാറ്റുവീശാമെന്ന അംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 90 മൈല്‍ വേഗതയില്‍ കാറ്റ് വീശിയപ്പോള്‍ അസാധാരണമായ ചൂടും അനുഭവപ്പെട്ടു. യുകെയിലുടനീളം 59 […]

Business

മൂന്ന് ദിവസം തുടര്‍ച്ചയായി നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി

മുംബൈ: മൂന്ന് ദിവസം തുടര്‍ച്ചയായി നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. തുടക്കത്തില്‍ നഷ്ടത്തിലായിരുന്നു ഓഹരി വിപണി. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയില്‍ നിക്ഷേപകര്‍ ഒന്നടങ്കം വിപണിയിലേക്ക് എത്തിയതാണ് വിപണി തിരിച്ചുകയറാന്‍ കാരണം. അമേരിക്കയിലെ […]

Keralam

‘ആ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് ഈ വീമ്പുപറച്ചില്‍; സ്ത്രീലമ്പടന്മാരെ മുഴുവന്‍ സംരക്ഷിച്ചത് മുഖ്യമന്ത്രി; ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് ആരോപിച്ച് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല […]

Keralam

ഗവർണർക്ക് കനത്ത തിരിച്ചടി; ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും

ഗവർണർക്ക് കനത്ത തിരിച്ചടി. ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും. വിസി നിയമനത്തിൽ സ്തംഭന അവസ്ഥ തുടരുന്നു, മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ല എന്നും കോടതി […]

Local

നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പാർട്ടി പ്രവർത്തകർ മുങ്ങി; ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി സ്ഥാനാർത്ഥി

അതിരമ്പുഴ :നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പാർട്ടി പ്രവർത്തകർ മുങ്ങിയതായി സ്ഥാനാർത്ഥി. തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ പോളിംഗ് അവസാനിക്കുന്നതു വരെ നിൽപ്പു പ്രതിക്ഷേധം. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാംവാർഡിലെ (റെയിൽവേ സ്റ്റേഷൻ) ബിജെപി സ്ഥാനാർഥി ജനജമ്മ ഡി ദാമോദരനാണ് ബിജെപി നേതൃത്വത്തിനെതിരെ പ്രതിക്ഷേധിച്ചത്. പോളിംഗ് ദിവസം അതിരാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി […]

Keralam

സൂപ്പര്‍ ലീഗ് കേരള: മാറ്റിവെച്ച സെമി ഫൈനല്‍ പോരാട്ടങ്ങള്‍ 14നും 15നും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ […]

Keralam

രാഹുൽ ഈശ്വറിനെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു, വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും

അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. ഇന്ന് 11 മണിക്ക് കസ്റ്റഡി കാലാവധി അവസാനിക്കും. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.രണ്ട് […]

Keralam

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27 ന് 35,000 പേർക്കും അവസരം ലഭിക്കും. […]