India

‘മോദിജി പകുതി സമയവും രാജ്യത്തിന് പുറത്ത്, എന്തിന് രാഹുലിനെ വിമര്‍ശിക്കുന്നു’

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജര്‍മനി സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ച ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവര്‍ത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നതെന്നും എന്തിനാണ് പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. രാഹുല്‍ പ്രതിപക്ഷ നേതാവല്ല മറിച്ച് ‘പര്യടന്‍ നേതാവാണ്’ […]

Health

പാൽ ഇഷ്ടമില്ലാത്തവരും കുടിക്കും, ബദാം മിൽക്കിന്റെ ​ആരോ​ഗ്യ ​ഗുണങ്ങൾ

പശുവിൻ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്കൊരു മികച്ച ഓപ്ഷനാണ് ബദാം മിൽക്ക് (ALMOND MILK). ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ബദാം മിൽക്ക് മികച്ചതാണ്. വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് […]

Keralam

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിന് എതിരേയാണ് പോലീസ് കേസെടുത്തത്. നെടുമങ്ങാട് പോലീസ് ആണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് വീഡിയോ ആയി ചിത്രീകരിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. […]

Keralam

‘പരാതി ഉന്നയിക്കുന്നതിൽ താമസം നേരിട്ടു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയമുണ്ടെന്ന് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നൽകാൻ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയിൽ ഉന്നയിക്കുന്നത്. ആദ്യ പരാതി പോലീസിനല്ല, കെപിസിസി പ്രസിഡന്റിനാണ് നൽകിയതെന്നും കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിൽ […]

India

അമിത്ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി

ലോക്സഭയിൽ അമിത്ഷാ രാഹുൽ പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത്ഷാ ആരോപിച്ചു.ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും അമിത്ഷാ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് […]

Keralam

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാന്‍ പാലക്കാട് എത്തിയേക്കുമെന്ന് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന് വോട്ട് ഉള്ളത്. രാഹുല്‍ താമസിക്കുന്ന ഫ്‌ലാറ്റ് ഈ […]

India

‘വോട്ട് ചോരി നടത്തിയത് നെഹ്‌റുവും ഇന്ദിര ഗാന്ധിയും; കോൺഗ്രസ്‌ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു’; അമിത് ഷാ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോൺഗ്രസ്‌ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന് വേണ്ടി അല്ല പ്രവർത്തിക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് അല്ലാതെ മറ്റാർക്കും വോട്ട് അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം […]

Keralam

നടിയെ ആക്രമിച്ച കേസ്; വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണം; പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണത്തിൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ല ചീഫ് ജസ്റ്റിസിന് പ്രസിഡന്റ് കത്തയച്ചതെന്ന് അസോസിയേഷൻ. ജഡ്ജിമാർക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി. അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് […]

India

ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡിജിസിഎ; 8 അംഗ സംഘത്തെ രൂപീകരിച്ചു

ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡിജിസിഎ എട്ടംഗ മേൽനോട്ട സമിതിയെ നിയമിച്ചു. പ്രതിസന്ധികൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികൾ പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങൾ പൂർണമായും ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ ദിവസവും നിലയുറപ്പിക്കുo. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവയാണ് ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രം […]

Keralam

‘എല്ലാം സൃഷ്ടിച്ചത് മാധ്യമങ്ങൾ, കെപിസിസി അതിജീവിതയ്ക്കൊപ്പം, ഞാനും അങ്ങനെ തന്നെ’; അടൂർ‌ പ്രകാശ്

നടിയെ ആക്രമിച്ച കേസിൽ താൻ അതിജീവിതയ്‌ക്കൊപ്പമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാം സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. താൻ പ്രതികരിച്ച മുഴുവൻ കാര്യങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ശബരിമലയിലെ കൊള്ളയാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമെന്ന് അടൂർ പ്രകാശ്  പ്രതികരിച്ചു. ഇന്നലെ പ്രതികരിച്ച കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് […]