Keralam

രാഹുലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് […]

India

ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്; ഇന്ത്യയ്‌ക്ക് ആവേശജയം, ഉറുഗ്വേയെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി

ഹൈദരാബാദ്: ജൂനിയർ വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ആവേശജയം. ചിലിയിലെ സാന്‍റിയാഗോയില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വേയെ 3-1 ന് ഇന്ത്യ ഷൂട്ടൗട്ടിൽ വീഴ്‌ത്തുകയായിരുന്നു. നിശ്ചിത സമയം 1-1നു സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് കളി ഷൂട്ടൗട്ടിലേക്ക് തിരിഞ്ഞത്. മനീഷ (19) ഇന്ത്യയ്‌ക്കായി ഗോൾ സ്‌കോര്‍ ചെയ്‌തപ്പോള്‍ ജസ്റ്റിന അറെഗുയി (60) ഉറുഗ്വേയ്‌ക്കായി […]

Keralam

ട്വൻ്റി 20യെ തകർക്കാൻ സിപിഎം- കോൺഗ്രസ് ഗൂഢാലോചന; കിഴക്കമ്പലത്ത് ‘കണ്ണൂർ മോഡൽ’ അക്രമ ശ്രമമെന്ന് സാബു ജേക്കബ്

എറണാകുളം: സിപിഎമ്മിൻ്റെ കണ്ണൂർ മോഡൽ കിഴക്കമ്പലത്തും നടപ്പിലാക്കാനുള്ള ശ്രമമാണ് ഇന്നലെ നടന്നതെന്ന് ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം ജേക്കബ്. ഇലക്ഷൻ കമ്മീഷനെ പോലും പി വി ശ്രീനിജൻ എം എൽ എ സ്വാധീനിച്ചെന്നും അദ്ദേഹം ആരോപിച്ചു. മറ്റു പാർട്ടികളെപ്പോലെ വിജയത്തെക്കുറിച്ച് അവകാശ വാദങ്ങളില്ലന്നും സാബു എം ജേക്കബ് വ്യക്തമാക്കി.കിഴക്കമ്പലത്ത് […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം. നിര്‍ണ്ണായക വിവരം കൈമാറാനുണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തലയാണ് എസ്‌ഐടിയെ സമീപിച്ചത്.ഒരു വ്യവസായിയാണ് വിവരങ്ങള്‍ പങ്ക് വച്ചതെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന […]

India

ഇന്‍ഡിഗോയിലെ പ്രതിസന്ധി മനപ്പൂര്‍വം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നുവെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു

ന്യൂഡല്‍ഹി: ഇന്‍ഡിഗോയിലെ  പ്രതിസന്ധി മനപ്പൂര്‍വം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നുവെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ആവശ്യമെങ്കില്‍ സിഇഒയെ പുറത്താക്കാന്‍ നിര്‍ദേശിക്കും. കൂടിയാലോചനകളോടെയാണ് ജോലി സമയത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കിയത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു. താന്‍ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹര്‍ നായിഡു […]

Keralam

അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിനാലാണ് കേസ് മാറ്റിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം തേടിയതിനു പിന്നാലെ നേരത്തെയും കേസ് നീട്ടിയിരുന്നു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ […]

India

‘സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ല’; നിലപാട് വ്യക്തമാക്കി ഡോ. ശശി തരൂര്‍

സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഡോ. ശശി തരൂര്‍ എംപി. ബംഗാളില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായാണ് വിവരം. ലോക്‌സഭയില്‍ എത്തി ഒപ്പിട്ട ശേഷമാണു മടങ്ങിയത്. പാര്‍ലമെന്റില്‍ എത്തി ഉടനെ മടങ്ങുകയായിരുന്നു. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരമാണ് ശശി തരൂര്‍ എംപിക്ക് ലഭിച്ചത്. ഇന്ന് ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ […]

Entertainment

‘റീജിയണൽ സിനിമകളാണ് ഇപ്പോൾ ഇന്റർനാഷണലുകളാകുന്നത്; കലയോടുള്ള ആത്മാർഥതയാണ് പ്രധാനം’ ;കമൽ ഹാസൻ

കാന്താര, ദൃശ്യം തുടങ്ങിയ സിനിമകൾ ഇന്ന് അതിർത്തികൾ കടന്ന് മറ്റ് ഭാഷയിലും വലിയ ഹിറ്റാണെന്ന് നടൻ കമൽ ഹാസൻ. പ്രാദേശിക സിനിമകൾ എല്ലാം ഇന്ന് നാഷണൽ കൾച്ചറൽ ഇവന്റുകളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ വച്ച് നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽ […]

World

സ്കോട്ട് ലന്‍ഡിലെ ലനാര്‍ക്‌ഷെയര്‍ കെയര്‍ ഹോമില്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത നഴ്സും കെയര്‍ ഹോം മാനേജരുമായ മലയാളിക്ക് 8 വര്‍ഷം തടവ്

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും സ്കോട്ട് ലന്‍ഡിലെ ലനാര്‍ക്‌ഷെയര്‍ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നൈജില്‍ പോളിനെ (47) ഗ്ലാസ്‌ഗോ ഹൈക്കോടതി ഏഴ് വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ വിധിച്ചു. 2019-ല്‍ വിചാരണ ഒഴിവാക്കാനായി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നെങ്കിലും പിന്നീട് കൊച്ചിയില്‍ […]

Keralam

സുരേഷ് ഗോപി ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം; വിഎസ് സുനില്‍കുമാര്‍

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വോട്ട് ചെയ്തത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ ലോക്‌സ്ഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. സ്ഥിരതാമസം എന്ന് പറഞ്ഞാണ് നേരത്തെ തൃശൂരില്‍ വോട്ട് ചേര്‍ത്തത്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം […]