Keralam

കോഴിക്കോട് പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മുഖ്യപ്രതികൾക്ക് സഹായം നൽകിയ രണ്ട് പേരെയാണ് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കാസർകോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം […]

Keralam

ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണം; ആലപ്പുഴയിൽ കോഴി വിഭവങ്ങൾ നിരോധിച്ചതിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കെഎച്ച്ആർഎ

ആലപ്പുഴയിലെ ചിക്കൻ നിരോധനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ(KHRA). ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന് നിഷേധാത്മക നിലപാടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കുന്നവരെ പോലും ഇറക്കി വിട്ട് ഹോട്ടലുകൾ അടപ്പിക്കുന്നു. ബഹുരാഷ്ട്ര ഫ്രൈഡ് ചിക്കൻ സ്ഥാപനങ്ങൾക്ക് മാത്രം ചിക്കൻ […]

Keralam

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്

 മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും. മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം ഭക്തര്‍ക്കു പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. നട തുറക്കുമ്പോള്‍ യോഗദണ്ഡും രുദ്രാക്ഷ […]

Sports

ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരാൻ ഇന്ത്യൻ വനിതകൾ: അഞ്ചാം ട്വന്റി 20 ഇന്ന്

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ഇന്ത്യൻ വനിതകൾ ഇന്ന് ഇറങ്ങും. രാത്രി ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം. ഏകദിന ലോകകപ്പ് നേട്ടമടക്കം സംഭവ ബഹുലമായ 2025ന് ജയത്തോടെ പരിസമാപ്തി കുറിക്കാൻ ഇന്ത്യൻ വനിതകൾ. കഴിഞ്ഞ നാല് മത്സരങ്ങളിലെ ആധിപത്യം ഇന്നും തുടരാനായാൽ […]

Keralam

മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റം: ‘വാർഡ് മെമ്പർമാരെ അയോഗ്യരാക്കണം’: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന മനുഷാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് പരാതി നൽകിയത്. മറ്റത്തൂർ പഞ്ചായത്തിൽ ഉണ്ടായ സഖ്യം തെരഞ്ഞത് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൈപ്പത്തി […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള: ‘സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തത്’; എ പത്മകുമാറിനെ പഴിച്ച് എൻ വിജയകുമാറിന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ മൊഴി. പാളികൾ പുതുക്കണമെന്നു ദേവസ്വം ബോർഡിൽ പറഞ്ഞത് പത്മകുമാറാണ്. സർക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എൻ വിജയകുമാർ മൊഴി നൽകി. കാര്യങ്ങൾ എല്ലാം […]

District News

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം: കേരള കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടുത്തുരുത്തി മുൻ എംഎൽഎ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാത്യു ദീർഘകാലമായി ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി […]

Keralam

‘സ്വർണക്കൊള്ള ഏത് ഏജൻസി അന്വേഷിക്കുന്നതിനും സിപിഐഎം എതിരല്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം’; എം സ്വരാജ്

ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. പ്രതികളെ ന്യായീകരിക്കാനില്ല. ഏത് ഏജൻസികൾ അന്വേഷിക്കുന്നതിനും സിപിഐഎം എതിരല്ല. സത്യം പുറത്തുവരണമെന്നും കുറ്റവാളികൾ ശിക്ഷപ്പെടണമെന്നും  അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലെ സ്വത്ത് സംരക്ഷിക്കപ്പെടണം. സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര ബന്ധമുണ്ടെങ്കിൽ കോടതി പറയട്ടെ, പുതിയ ഏജൻസി അന്വേഷിക്കണമെങ്കിൽ […]

Keralam

‘തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം’; കൃത്യമായ തിരുത്തൽ വേണമെന്ന് സിപിഐ

തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരവും ശബരിമല വിവാദവുമെന്ന് സിപിഐ. ക്ഷേമാനുല്യങ്ങൾ നൽകിയിട്ടും ഫലം എതിരായത് ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവെന്നും സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ വിമർശനം. മുഖ്യമന്ത്രിയുടെ ചില കാര്യങ്ങളിലെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ട്. വെള്ളാപ്പള്ളി നടേശനെ വീണ്ടും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും […]

Keralam

‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ഭാര്യ സരിതയുടെയും മൊഴിയെടുത്തു

‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി എടുത്തു. കൊച്ചി ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്കൂർ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് 5 മണി വരെ നീണ്ടു. കേസിൽ രണ്ടാം തവണയാണ് ജയസൂര്യയെ […]