Keralam

‘കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണം, ദിലീപിനെ കുടുക്കാൻ ശ്രമിച്ചവർ തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടു’: മേജർ രവി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേസിൽ ദിലീപിനനുകൂലമായ കോടതി വിധി വന്നതിൽ തനിക്ക് സന്തോഷമുണ്ട്. കേസ് സമഗ്രമായി പരിശോധിച്ച കോടതിയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന […]

Keralam

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസ്; ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട്എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും സമാനമായ രീതിയില്‍ ഇനി സംഭവങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ഹാജരായി […]

Keralam

കോടതിയെ ബഹുമാനിക്കുന്നു;നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, പ്രതികരിച്ച് അമ്മ അസോസിയേഷന്‍

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരിച്ച് താരസംഘടനയായ എ എം എം എ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് എ എം എം എയുടെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് […]

Keralam

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ കുറച്ചുകൂടി കാര്യക്ഷമമാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദിലീപിനെ വെറുതെ വിട്ടതില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇന്നയാളെ ശിക്ഷിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. […]

Business

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; അഞ്ചു കാരണങ്ങള്‍

മുംബൈ: ചെറുകിട, ഇടത്തരം ഓഹരികളില്‍ ലാഭമെടുപ്പ് ശക്തമായതിനെ തുടര്‍ന്ന് കൂപ്പുകുത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്.നിഫ്റ്റി 26,000ല്‍ താഴെയെത്തി. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പണവായ്പ നയ അവലോകന യോഗവുമാണ് വിപണിയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പ്രഖ്യാപനം എന്തായിരിക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ […]

Keralam

‘ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല, നടിക്കൊപ്പം അല്ലെന്ന നിലപാടില്ല’; ലക്ഷ്മിപ്രിയ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ്‌ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. അമ്മ സംഘടന ഓദ്യോഗിക നിലപാട് അറിയിക്കുമെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. അതിനിടെ നടിയെ ആക്രമിച്ച […]

Keralam

വിധി നിരാശാജനകം, പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവ്: കെ.കെ.രമ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിരാശാജനകമാണെന്ന് കെ.കെ. രമ എംഎൽഎ. വിധിയിലൂടെ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, നീതി തേടുന്നവർക്ക് ഈ കോടതിവിധി വലിയ തിരിച്ചടിയാണെന്നും കെ.കെ. രമ കുറ്റപ്പെടുത്തി. കേസിൽ ഗൂഢാലോചന നടത്തിയതിൻ്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും […]

Keralam

നടിയെ ആക്രമിച്ച കേസ്; ‘പ്രതികൾക്ക് ശക്തി പകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നു’; ബിനോയ് വിശ്വം

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ശക്തി പകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയിൽ നീതിക്കുവേണ്ടിയുള്ള സമരം ഇപ്പോഴത്തെ വിധിയോടെ അവസാനിക്കുന്നില്ല. അതിജീവിതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു. അതിജീവത ഉയർത്തിയ സത്യന്റെയും […]

Keralam

‘അവളുണ്ടാക്കിയ ചരിത്രം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല, മരണംവരെ അവൾക്കൊപ്പം’; ഭാഗ്യലക്ഷ്‌മി

നടി ആക്രമിക്കപ്പെട്ട കേസിൽ മരണം വരെ അവൾക്കൊപ്പമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവളുണ്ടാക്കിയ ചരിത്രം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണെന്നും അതിജീവിതയുടെ വീട്ടിലിരുന്നാണ് താൻ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല […]

Keralam

നടിയെ ആക്രമിച്ച കേസ്; ‘സർക്കാർ അപ്പീൽ പോകും; നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ല’; മന്ത്രി പി രജീവ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.പോലീസ് വളരെ ശക്തമായ അന്വേഷണം […]