India

ഇന്‍ഡിഗോ സാധാരണ നിലയിലേക്ക്; യാത്രക്കാര്‍ക്ക് റീഫണ്ടായി ഇതുവരെ നല്‍കിയത് 610 കോടി രൂപ

ന്യൂഡല്‍ഹി: ഒരാഴ്‌ച നീണ്ട പ്രതിസന്ധികള്‍ക്ക് ശേഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക്. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇതുവരെ റീഫണ്ടായി നല്‍കിയത് 610 കോടി രൂപയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഞായറാഴ്‌ച (ഡിസംബര്‍ 7) രാത്രി എട്ടുമണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ […]

World

ഗസ്സ സമാധാനപദ്ധതി; രണ്ടാം ഘട്ട ചർച്ചയിലേക്ക് നീങ്ങാൻ ഇസ്രയേലും ഹമാസും

ഗസ്സ സമാധാനപദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ ഇസ്രയേലും ഹമാസും തയാറെടുക്കുന്നു. ഈ മാസം അവസാനം പദ്ധതിയുടെ രണ്ടാം ഘട്ടത്തെപ്പറ്റി ചർച്ച ചെയ്യാൻ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിന്റെ നിരായുധീകരണവും ഗസ്സയെ സൈന്യരഹിതമാക്കലും പ്രധാനമെന്ന് നെതന്യാഹു പറഞ്ഞു. നിലവിൽ ഇസ്രയേൽ സൈന്യം പിന്മാറിയിട്ടുള്ള […]

World

റഷ്യൻ ഡ്രോൺ ആക്രമണം; ചെർണോബിൽ ആണവ റിയാക്ടറിലെ സുരക്ഷാകവചത്തിന് തകരാർ

റഷ്യൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിലെ ചെർണോബിൽ ആണവ റിയാക്ടറിനെ മൂടുന്ന സുരക്ഷാകവചത്തിന് തകരാർ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. ആണവ വികിരണങ്ങൾ നിയന്ത്രിക്കാനുള്ള ശേഷി കവചത്തിന് നഷ്ടപ്പെട്ടെന്നും തകരാർ ഉടൻ പരിഹരിക്കണമെന്നും ആണവോർജ ഏജൻസി. 1986-ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ആണവവികിരണം തടയാൻ കവചത്തിന് ഫെബ്രുവരിയിൽ നടന്ന […]

World

യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും

യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം 6 മുതലാണ് മഴയ്ക്കുള്ള മഞ്ഞ കാലാവസ്ഥാ ജാഗ്രത നല്‍കിയിരിക്കുന്നത്. 24 മണിക്കൂറാണ് ഇതിന് പ്രാബല്യം. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ്. ഹെറെഫോര്‍ഡ്ഷയര്‍, ഹാംപ്ഷയര്‍ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ രണ്ടാം പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം രാഹുലിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. തുടർന്നാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ മാറ്റിയത്. കേസിൽ വിശദമായ റിപ്പോർട്ട് പോലീസ് കോടതിയിൽ ഹാജരാക്കും. ആദ്യം പരാതി […]

Keralam

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: ഡോ.സി.എന്‍. വിജയകുമാരി ഇന്ന് കോടതിയിൽ ഹാജരാകും

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ ഡീൻ ഡോ. സി.എൻ വിജയകുമാരി ഇന്ന് കോടതിയിൽ ഹാജരാകും. നെടുമങ്ങാട് SC/ST കോടതിയാണ് മുൻകൂർ ജാമ്യഹർജ പരിഗണിക്കുന്നത്. ഹാജരായി ജാമ്യം എടുക്കണമെന്ന കോടതി ഉപാധി വിജയകുമാരിയുടെ അഭിഭാഷകൻ അംഗീകരിച്ചിരുന്നു. വിപിൻ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ പ്രബന്ധത്തിലെ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; 7 പോളിങ് ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. നീണ്ട ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം 7 ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം […]

Keralam

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’ മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകും. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ മൊഴി. നടിയെ ആക്രമിച്ച കേസില്‍ 28ഓളം പേരായിരുന്നു മൊഴി മാറ്റിയിരുന്നത്. ആദ്യവസാനം പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്ന ആളാണ് മഞ്ജു വാര്യര്‍. കാവ്യയുമായുള്ള […]

Keralam

മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം തയ്യാർ; പരസ്യസംവാദത്തിനുള്ള വെല്ലുവിളിയിൽ കെ സി വേണുഗോപാല്‍

പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തില്‍ പരസ്യസംവാദത്തിനായുള്ള തന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാളെ തന്നെ സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാല്‍ മതിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷം. […]

Keralam

‘മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് വോട്ടിന് വേണ്ടി’, നിഷേധിക്കുന്നത് പച്ചക്കളമെന്ന് ജമാ അത്തെ ഇസ്ലാമി

ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. […]