Keralam

‘ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയും; വീര പരിവേഷത്തോടെ ബിജെപിയിലേക്ക് പോകാമെന്ന് വിചാരിക്കേണ്ട’; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ഡോക്ടര്‍ ശശി തരൂര്‍ എം പിയ്ക്ക് കഴിയുന്നില്ലെന്ന് ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് ഉണ്ടാക്കാവുന്ന നേട്ടമെല്ലാം തരൂര്‍ കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഉണ്ടാക്കി. ശശി തരൂരിന് ചോറ് കോണ്‍ഗ്രസിലും കൂറ് ബിജെപിയിലുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.  ഒരു […]

Keralam

‘കേരളത്തിൽ ചെളികൾ കൂടുതൽ, താമര ശക്തമായി വളരുന്നത് അതിനാൽ, നുണറായിയല്ല നുണറായിസം ആണ് ഇപ്പോൾ’; സുരേഷ് ഗോപി

തൃശൂർ മേയർ എം കെ വർഗീസിനെ വീണ്ടും പുകഴ്ത്തി സുരേഷ് ഗോപി എംപി. മേയർ വർഗീസ് നല്ല ആളാണ്, അതിൽ എനിക്ക് സംശയമില്ലെന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മേയർ നല്ല മനുഷ്യനാണെന്നും എന്നാൽ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കയാണെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു. […]

Keralam

നടിയെ ആക്രമിക്കാന്‍ മുന്‍പും പള്‍സര്‍ സുനി ശ്രമം നടത്തി; ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിക്കാന്‍ മുന്‍പും പള്‍സര്‍ സുനി ശ്രമം നടത്തിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ ആയിരുന്നു പദ്ധതി. നടി അഭിനിയിക്കുന്ന സിനിമയില്‍ ഡ്രൈവറായി പള്‍സര്‍ എത്തി. നടിയെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാന്‍ പദ്ധതി ഇട്ടത്. എന്നാല്‍ മേക്കപ്പ് മാന്‍ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം […]

Keralam

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കൊള്ളക്കടത്തു സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നല്‍കി. പുരാവസ്തു കള്ളക്കടത്തു സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല കത്തില്‍ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ […]

Keralam

ശബരിമലയിൽ ഭക്തരുടെ നീണ്ടനിര; അവധി ദിവസമായതിനാൽ ഇന്ന് തിരക്ക് കൂടും

ശബരിമലയിൽ തിരക്ക് തുടരുന്നു. 80000 ത്തിലധികം പേരാണ് വെർച്ചൽ ക്യൂ വഴി ഇന്നലെ ദർശനം നടത്തിയത്. അവധി ദിവസമായതിനാൽ ഇന്ന് തിരക്ക് കൂടാൻ സാധ്യത. ശനിയാഴ്ച ദർശനം നടത്തിയവരുടെ എണ്ണത്തിൽ വെള്ളിയാഴ്ചയിലേക്കാൾ കുറവ്. സ്പോട് ബുക്കിംഗ് 5000 ത്തിൽ നിന്നും 10000 മായി വർധിപ്പച്ചിട്ടുണ്ട്. പുല്ലുമേടു വഴിയെത്തുന്ന തീർത്ഥാടകരുടെ […]

Keralam

ഇന്‍ഡിഗോ പ്രതിസന്ധി: തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് വൈകീട്ട്

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുമായി റെയില്‍വെ. രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിലാണ് ഇന്നലെ മുതല്‍ പ്രത്യേക സര്‍വീസുകളും അധിക കോച്ചുകളും ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് റെയില്‍വെയുടെ ഇടപെടല്‍. മൂന്ന് ദിവസത്തില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ റെയില്‍വേ 89 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ (100ലധികം ട്രിപ്പുകള്‍) […]

Keralam

കൊച്ചിയിലെ പുകമഞ്ഞ്; മലിനീകരണ തോത് ഇന്നും അനാരോഗ്യ വിഭാഗത്തിൽ

കൊച്ചിയിലെ വായു മലിനീകരണ തോത് ഇന്നും അനാരോഗ്യ വിഭാഗത്തിൽ. കൊച്ചി നഗരത്തിൽ വായു മലിനീകരണം സൂചിക 164 രേഖപ്പെടുത്തി. വ്യവസായ മേഖലകളിൽ വായു മലിനീകരണ സൂചിക 200ന് അടുത്താണ്. ഡിസംബറിലെ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണവും വാഹനങ്ങളിലെ പുകയും പൊടിപടലവും ചേരുമ്പോൾ രൂക്ഷമായ പുകമഞ്ഞ് ആവുകയാണ്. നഗരത്തിലെ വായു ഗുണനിലവാരം […]

Keralam

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി നാളെ; ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും

കേരളത്ത നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി നാളെ. ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും. നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അതിജീവിത. കേസ് പ്രഥമ ദൃഷ്ടിയാൽ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി […]

World

ദക്ഷിണാഫ്രിക്കയിലെ മദ്യശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്ന് കുട്ടികളും

ദക്ഷിണാഫ്രിക്കന്‍ നഗരമായ പ്രിട്ടോറിയയിലെ മദ്യശാലയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോള്‍സ്വില്ലെ ടൗണ്‍ഷിപ്പിലെ മദ്യ ശാലയില്‍ വെടിവയ്പ്പ് ഉണ്ടായത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയിലാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുട്ടികളില്‍ […]

Keralam

തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു

തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. വാല്‍പ്പാറ ആയിപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുള്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. […]