Keralam

‘ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ; കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം’; കെ സി വേണു​ഗോപാൽ

കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവം ദേശീയ പാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കെ സി വേണുഗോപാൽ എംപി. ദേശീയപാത അതോറിറ്റി മറുപടി പറയണം. രൂപകല്പനയിൽ പിഴവുണ്ടായെന്ന് NHAI തന്നെ സമ്മതിച്ചതാണ്. ദേശീയ പാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന […]

Keralam

കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചു, രാഹുലിനെ ഒളിപ്പിക്കാൻ കർണാടക കോൺഗ്രസിൽ നിന്നും സഹായം ലഭിച്ചു; ഇ പി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ.രാഹുലിനെ ഒളിപ്പിക്കാൻ കർണാടകയിലെ കോൺഗ്രസിൽ നിന്ന് സഹായം കിട്ടി. കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും അയാൾ പീഡിപ്പിച്ചുവെന്നും ഇ പി ജയരാജൻ ആരോപിച്ചു. കേരള പോലീസ് മികച്ച കുറ്റാന്വേഷണ സേനയാണ്. താൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം […]

India

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേത്, അത് സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ല: സുപ്രിംകോടതി

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതെന്ന് സുപ്രിംകോടതി. ക്ഷേത്രത്തിന്റെ പണം സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തിരുനെല്ലി മാനന്തവാടി സഹകരണബാങ്കുകളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. തിരുനെല്ലി ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം തിരികെ നല്‍കാന്‍ സാവകാശം തേടിയാണ് തിരുനെല്ലി, മാനന്തവാടി സഹകരണബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു […]

Keralam

‘ജെബി മേത്തർ ജി സഹപ്രവർത്തകന്റെ കാര്യത്തിലും വാ തുറന്ന് സംസാരിക്കൂ’;രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ജോൺ ബ്രിട്ടാസ് എംപി

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ജെബി മേത്തർ വനിതകൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബില്ലിന്റെ ചർച്ചക്കിടെയാണ് പരാമർശം. എം പി കേരളത്തിൽ മൗനം പാലിച്ചുകൊണ്ടാണ് ഇവിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത്. ജെബി മേത്തറിൻ്റെ സഹപ്രവർത്തകൻ്റെ കാര്യത്തിലും വാ തുറന്നു സംസാരിക്കാൻ […]

Keralam

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താണു. സംരക്ഷണഭിത്തി സര്‍വീസ് റോഡിലേക്ക് ഇടിയുകയായിരന്നു. ഇതിന്റെ ഭാഗമായി റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. സംരക്ഷണഭിത്തി തകര്‍ന്നതോടെ സര്‍വീസൂം റോഡും ഇടിഞ്ഞു. അപകടസമയത്ത് സ്‌കൂള്‍ ബസ് ഉള്‍പ്പടെ നാലുവാഹനങ്ങള്‍ കുടുങ്ങി. ബസ്സിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിരായി മാറ്റി. ആര്‍ക്കും […]

Keralam

കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു

തൃശൂർ വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ എത്തി. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്നാട് പോലീസ്. ഭാര്യയെ കാണാൻ വേണ്ടിയാണ് തെങ്കാശിയിൽ എത്തിയത്. ആട് മേയ്ക്കുന്നവരുടെ […]

Health

മഞ്ഞുകാലത്തെ പനിയും ജലദോഷവും ഒഴിവാക്കണോ? ഈയൊരൊറ്റ കാര്യം ശ്രദ്ധിച്ചാൽ മതി

തണുപ്പായാൽ പിന്നെ, ചുമയും തുമ്മലും ജലദോഷവും പിന്നാലെ കൂടും. ശൈത്യകാലത്തെ പ്രതിരോധശേഷി കൂട്ടാൻ ഇഞ്ചിയും, മഞ്ഞളും ചുക്ക്‌ കാപ്പിയുമൊക്കെയാണ് താരങ്ങൾ. എന്നാല്‍ വളരെ സിംപിളായി പ്രതിരോധ ശക്തിയെ മെച്ചപ്പെടുത്താൻ ഒരു വഴിയുണ്ട്‌. രാത്രി നന്നായി ഉറങ്ങാൽ മതി!. ഉറക്കവും പ്രതിരോധസംവിധാനവും തമ്മിൽ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ ഉറങ്ങുമ്പോഴാണ് പ്രതിരോധ […]

India

മാപ്പ് പറഞ്ഞ് ഇൻഡിഗോ; റദ്ദാക്കിയ സർവീസിൻ്റെ റീ ഫണ്ട് യാത്രക്കാർക്ക് നൽകും

സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതിൽ മാപ്പ് പറഞ്ഞ് ഇൻഡിഗോ വിമാന അധികൃതർ. റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ ലഭിക്കും. കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും തുടർന്നുള്ള യാത്രാസൗകര്യങ്ങളും ഒരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു. രാജ്യവ്യാപകമായി നൂറു കണക്കിന് ഇൻഡിഗോ സർവീസുകളാണ് ഇന്ന് […]

India

‘സമാധാനപരമായ ഒത്തുതീർപ്പ് ഉടൻ’: യുക്രെയ്‌ൻ വിഷയത്തിൽ മോദിയ്‌ക്ക് നന്ദി പറഞ്ഞ് പുടിൻ

ന്യൂഡൽഹി: യുക്രെയ്‌ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. റഷ്യ- യുക്രെയ്‌ന്‍ സംഘർഷത്തിൽ തുടർച്ചയായി ശ്രദ്ധ ചെലുത്തിയതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പുടിൻ ഇന്ന് (ഡിസംബർ 05) നടന്ന കൂടിക്കാഴ്‌ചയിൽ നന്ദി അറിയിച്ചത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനമായ […]

India

വിമാന സര്‍വീസ് പ്രതിസന്ധി: ഇന്‍ഡിഗോയ്ക്ക് ആശ്വാസം; തൊഴില്‍ സമയ ചട്ടത്തില്‍ ഇളവുകള്‍ അനുവദിച്ച് ഡിജിസിഎ

വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം. ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇന്‍ഡിഗോ വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും […]