Entertainment

മമ്മൂട്ടിയുടെ ഗംഭീര പ്രകടനം; തിയേറ്റര്‍ കത്തിച്ച് കളങ്കാവല്‍, ആദ്യ പ്രേക്ഷക പ്രതികരണം

എട്ടുമാസത്തെ ഇടവേളകള്‍ക്ക് ശേഷം മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ വലിയ ആകാംക്ഷയും ആവേശവും പ്രേക്ഷകര്‍ക്കുണ്ട്. മമ്മൂട്ടി- വിനായകന്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇന്ന് (ഡിസംബര്‍ 5) ആണ് ആഗോളതലത്തില്‍ റിലീസിനെത്തിയത്. ക്രൈം ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം സംവിധാനം […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; ‘എസ്‌ഐടി അന്വേഷണം ഫലപ്രദം; കുറ്റക്കാരെ സിപിഐഎം സംരക്ഷിക്കില്ല’; മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്ത ആരേയും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ശബരിമല വിഷയം സംബന്ധിച്ച് വളരെ വിശദമായി ഞാന്‍ പറയുന്നത് ഔചിത്യമല്ലെന്ന് അറിയാമല്ലോ. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ച് […]

India

‘ഇന്ത്യ-റഷ്യ ബന്ധം ഇരു രാജ്യങ്ങളുടെയും താത്‌പര്യം സംരക്ഷിക്കാന്‍’: വ്ലാഡിമിര്‍ പുടിന്‍

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങളുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കുക എന്നതിനെ ലക്ഷ്യമിടുന്നെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. ഇത് മറ്റൊരു രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു വ്‌ളാഡിമർ പുടിൻ. റഷ്യയുമായുള്ള സുദൃഢമായ ബന്ധം കാരണം ആഗോള വിപണികളിൽ […]

Keralam

സൈബര്‍ അതിക്രമ കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിക്ക് നേരെയുണ്ടായ സൈബര്‍ അതിക്രമ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ […]

Business

ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  (ആര്‍ബിഐ). റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം അറിയിച്ചത്. […]

Keralam

സര്‍ക്കാര്‍ പദവി വഹിക്കുന്നയാള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്ന് ചുണ്ടിക്കാട്ടി കാര്‍ഷികോത്പാദന കമ്മിഷണര്‍ ഡോ. ബി. അശോക് ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി […]

India

എസ്‌എസ്‌സി ജിഡി കോൺസ്‌റ്റബിൾ തസ്‌തികയില്‍ ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം

സ്‌റ്റാഫ് സെലക്ഷൻ കമ്മിഷൻ 2026 റിക്രൂട്ട്‌മെൻ്റിൻ്റെ ഭാഗമായി വിവിധ സേനവിഭാഗങ്ങളിലെ ജനറൽ ഡ്യൂട്ടി കോൺസ്‌റ്റബിൾ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ ആംഡ് ഫോഴ്‌സ് എന്നീ വിഭാഗത്തിൽ കോൺസ്‌റ്റബിൾ തസ്‌തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ തസ്‌തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. 25,487 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 23,467 […]

World

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിയമനം അംഗീകരിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നിയമനത്തിലൂടെ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി.  സി ഡി […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: ‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല; രാഹുലിനെ കണ്ടല്ല പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്’; എ തങ്കപ്പന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയൊരിക്കലും പാലക്കാട്ടെ സ്ഥാനാര്‍ഥിയാകില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ട്വന്റിഫോറിനോട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടുമെന്നും എ തങ്കപ്പന്‍ പറഞ്ഞു. സംഘടനാപ്രവര്‍ത്തനത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും രാഹുലിന്റെ ഒരു പങ്കാളിത്തവുമില്ല. ഉണ്ടെങ്കിലല്ലേ ചോദിക്കേണ്ടതുള്ളു. സംഘടന […]