Keralam

‘ഉപദേശിക്കുന്നവരോട് ഇനി ഒരു അഭ്യര്‍ത്ഥന, എകെജി സെന്ററില്‍ മാറാല പിടിച്ചിരിക്കുന്ന പരാതികള്‍ പോലീസിന് കൈമാറണം’: വി ഡി സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തങ്ങളെല്ലാവരും അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിനെതിരെ ലഭിച്ച പുതിയ പരാതി പോലീസിന് കൈമാറിയ ശേഷം വിശദമായി കൂടിയാലോചന നടന്നെന്നും രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനമെടുത്തെന്നും വി ഡി സതീശന്‍ പറഞ്ഞു. യുവതി പരാതി […]

Keralam

പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ, രാഹുല്‍ വീണത് സ്വയം കുഴിച്ച കുഴിയില്‍: ചെറിയാന്‍ ഫിലിപ്പ്

ബലാത്സംഗക്കേസിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുല്‍ കുറ്റാരോപിതന്‍ മാത്രമാണ്. പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ എന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ […]

Keralam

അടുത്ത നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ, ഉടൻ ഹൈക്കോടതിയെ സമീപിക്കും; ‘സത്യമേവ ജയതേ’ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് അതിജീവിത

ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ അടുത്ത നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഹൈക്കോടതിയെ സമീപിക്കാൻ നീക്കം. ഉടൻ ഹർജി നൽകും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് […]

Keralam

2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു; 2025 ഡിസംബർ 4ന് രാഹുൽ പാർട്ടിയ്ക്ക് പുറത്ത്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി

തിരുവനന്തപുരം: പാർട്ടിയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യം അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ടതാണെന്നും ഇടുക്കിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ജോസഫ് വ്യക്തമാക്കി. രാഹുൽ സ്വമേധയാ രാജിവയ്ക്കുമെന്നാണ് കരുതുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. […]

Keralam

സിപിഐക്ക് വിശ്വാസം ജോണ്‍ ബ്രിട്ടാസിനെ; പിഎം ശ്രീയില്‍നിന്ന് പിൻവാങ്ങിയത് എൽഡിഎഫ് ആശയത്തിൻ്റെ വിജയമെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: ജോൺ ബ്രിട്ടാസ് പിഎം ശ്രീയ്ക്ക് വേണ്ടി പാലമാകാൻ പോകില്ലെന്നും പദ്ധതിയിൽ നിന്ന് പിൻവാങ്ങിയത് എൽഡിഎഫ് ആശയത്തിൻ്റെ വിജയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയിലെ ഈ പിൻവാങ്ങൽ സിപിഐയുടെ മാത്രം വിജയമല്ല. സിപിഐക്കും സിപിഎമ്മിനും ഈ വിഷയത്തിൽ ഒരേ നിലപാടാണ് ഉണ്ടായിരുന്നതെന്നും കോഴിക്കോട് പ്രസ് ക്ലബിൽ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ പാർട്ടിയ്ക്ക് ക്ഷീണം ഉണ്ടാക്കി, പുറത്താക്കിയത് എഐസിസിയുടെ അംഗീകാരത്തോടെ’; സണ്ണി ജോസഫ്

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടുകൂടിയാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. നടപടിക്രമങ്ങളുടെ കാലതാമസമാണ് ഉണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് ചെറിയതോതിൽ ക്ഷീണം ഉണ്ടാക്കി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും സണ്ണി […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി വേണുഗോപാൽ

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ് ഉയർത്തുകയാണ് ചെയ്യുക. പൊതുജനങ്ങളുടെ മുന്നിൽ […]

Business

ലണ്ടൻ ഹീത്രൂവിൽ ഡ്രോപ് ഓഫ് ചാർജ് 7 പൗണ്ടായി ഉയർത്തി; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

ലണ്ടൻ : ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ ഡ്രോപ് ഓഫ് ചാർജ് 17 ശതമാനം വർധിക്കും. നിലവിലെ ആറു പൗണ്ട് ചാർജ് ഏഴ് പൗണ്ടായാണ് ഉയർത്തുന്നത്. വർധന ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.  എയർപോർട്ടിന്റെ ഏതു ടെർമിനലിനു മുന്നിലും പത്തുമിനിറ്റിൽ താഴെ സമയം വാഹനം നിർത്തി ആളെ ഇറക്കുന്നതിനുള്ള […]

Keralam

മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു; കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി

എറണാകുളം: കോടതി വിധികൾക്ക് പിന്നാലെ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെ, വർഷങ്ങളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ച് ഉത്തരവായി. ഇതുസംബന്ധിച്ച് മുനമ്പം ഭൂ സംരക്ഷണ സമിതിക്ക് അനുകൂലമായ ജില്ലാ കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രിയും സർക്കാരും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചതായി മുനമ്പം ഭൂ സംരക്ഷണ […]

World

ഇംഗ്ലണ്ടിൽ ഭൂചലനം; ലങ്കാഷെയറിലും കുംബ്രിയയിലും പ്രകമ്പനം

ലണ്ടൻ : വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സിൽവർഡെയ്‌ൽ തീരത്തിന് സമീപം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രം എന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23-ഓടെ ഉണ്ടായ ഈ ഭൂചലനത്തിന്റെ പ്രകമ്പനം […]