Keralam

വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ സമരം; നാട്ടുകാർക്കെതിരെ ലാത്തി വീശി പോലീസ്

വയനാട് മേപ്പാടി താഞ്ഞിലോട് വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് നടപടി. റോഡ് ഉപരോധിച്ച ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. മേഖലയിലെ കാട്ടാനശല്യം ഉൾപ്പെടെ കൂടിയ സാഹചര്യത്തിൽ ആയിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ 7 മണി മുതലായിരുന്നു മേപ്പാടി – ചൂരൽമല പാത നാട്ടുകാർ […]

Business

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

പാൽവില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. കൊഴുപ്പേറിയ […]

Keralam

‘ഈ വര വെറും വരയല്ല’; റോഡ് മാര്‍ക്കിങിനെക്കുറിച്ച് കേരള പോലീസ്

തിരുവനന്തപുരം: റോഡുകളിലെ മഞ്ഞ ബോക്‌സുകള്‍ പലരും കണ്ടിട്ടുണ്ടാവും. ജംഗ്ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാല്‍ ഈ മാര്‍ക്കിങ് എന്തിനാണെന്ന് ആര്‍ക്കൊക്കെ അറിയാം? ചോദ്യം കേരള പോലീസിന്റേതാണ്. ഉത്തരവും കേരള പോലീസ് തന്നെ പറയുന്നു. തിരക്കുള്ള ജംഗ്ഷനുകളില്‍ തടസ്സം കൂടാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും, ട്രാഫിക് തടസ്സങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിനും […]

Keralam

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരത്തിനിറങ്ങുമെന്ന് നേതാക്കൾ. സമയമാറ്റം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ അനുകൂല നിലപാട് എടുക്കുകയോ ചെയ്തില്ല. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റില്ല എന്നാണെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ല എന്ന് […]

India

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം […]

Keralam

കീം പരീക്ഷ ഫലം; കേരളം അപ്പീൽ നൽകുമോ എന്ന് സുപ്രീംകോടതി; ഹർജികൾ നാളത്തേക്ക് മാറ്റി

കീമിൽ സംസ്ഥാന സർക്കാരിനോട് ചോദ്യവുമായി സുപ്രീംകോടതി. കേരളം അപ്പീൽ നൽകുമോ എന്ന് സുപ്രീംകോടതി. സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി. സർക്കാരിന് നോട്ടീസ് അയക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കീം ഹർജികൾ നാളത്തേക്ക് മാറ്റി പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഴയ […]

Keralam

താൽക്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ ​ഗവർണർ‌ സുപ്രിംകോടതിയെ സമീപിക്കും

താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ രാജ്ഭവൻ. നാളെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെ ഇപ്പോൾ രാജ്ഭവൻ […]

Keralam

അപകട സമയത്ത് എയര്‍ ബാഗിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കാം; വാഹനങ്ങളില്‍ ക്രാഷ് ബാരിയര്‍ ഉപയോഗിക്കാന്‍ പാടില്ല; മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: പഴയ തലമുറ വാഹനങ്ങളുടെ ബമ്പറുകളും മറ്റു പുറംചട്ടകളും ലോഹനിര്‍മ്മിതമായ ദൃഢത കൂടിയ ഭാഗങ്ങളായിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ വാഹനത്തിലെ സങ്കീര്‍ണ്ണമായതും വിലയേറിയതുമായ എന്‍ജിന്‍ അനുബന്ധയന്ത്രഭാഗങ്ങളുടെ സുരക്ഷയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് വാഹനങ്ങള്‍ ഒരു പ്രധാന കാരണമായപ്പോള്‍, വാഹനഭാഗങ്ങളുടെ സുരക്ഷയെക്കാളേറെ […]

India

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; കേസെടുത്ത് അന്വേഷണം

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി […]

India

ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം; ‘പ്രതികളെ സംരക്ഷിക്കാൻ BJP ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ​ഗാന്ധി

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ ആരോപിച്ചു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുൽ ഗാന്ധി ആരോപിച്ചു […]