Keralam

‘ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞു’; മന്ത്രി ആർ ബിന്ദു

താത്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുറേക്കാലമായി സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നാണ് കോടതി വിധികൾ സൂചിപ്പിക്കുന്നത്. വൈസ് ചാൻസലർമാരെ ഏകപക്ഷീയമായി ചാൻസലർ എന്ന നിലയിൽ ഗവർണർ നിയമിക്കുന്നത് തെറ്റാണെന്ന് […]

Keralam

സോഡ ബാബുവായി ‌‌‌അൽഫോൺസ് പുത്രൻ ; ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’ യിലെ ക്യാരക്ടർ‍ ഗ്ലിംപ്സ് പുറത്ത്

ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യിൽ സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബുവായി ഞെട്ടിക്കാൻ അൽഫോൺസ് പുത്രൻ. ചിത്രത്തിലെ ക്യാരക്ടർ‍ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സിൽക്ക് കളർഫുൾ ഷർട്ടും ഫോർമൽ പാന്‍റ്സുമായി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അൽഫോൺസ് പുത്രൻ റീലോഡഡ് എന്ന ടാഗ് ലൈനുമായി വീഡിയോ എത്തിയിരിക്കുന്നത്. […]

Keralam

‘താത്കാലിക വിസിയെ നിയമിക്കാൻ ചാൻസലർ‌ക്ക് അധികാരമില്ല’; അപ്പീൽ ഹൈക്കോടതി തള്ളി, ഗവർണർക്ക് തിരിച്ചടി

കൊച്ചി: രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റല്‍ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും സര്‍ക്കാര്‍ നല്‍കുന്ന […]

Keralam

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കി;ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് […]

Automobiles

ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് വേ​ഗത്തിലാക്കാൻ വിൻഫാസ്റ്റ്; വാഹനങ്ങളുടെ ബുക്കിങ് ഉടൻ; 27 ന​ഗരങ്ങളിൽ ഡീലർഷിപ്പ്

ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് വേ​ഗത്തിലാക്കാൻ വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. കേരളത്തിലെ മൂന്ന് ന​ഗരങ്ങളിലടക്കം രാജ്യത്ത് 27 പ്രധാന ന​ഗരങ്ങളിലാകും ഡീലർ‍ഷിപ്പുകൾ ആരംഭിക്കുക. ഈ മാസം 15 മുതൽ വാഹനങ്ങളുടെ ബുക്കിങ്ങുകൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിൻഫാസ്റ്റിന്റെ ഇവികൾ ഇന്ത്യയിൽ […]

Keralam

തൃണമൂൽ സ്റ്റുഡൻസ് കൺവെൻഷനുമായി പി.വി അൻവർ; വിദ്യാർത്ഥി യൂണിയൻ സമ്മേളനം നടക്കുക എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൺവൻഷൻ വിളിച്ച് പി.വി അൻവർ. മലപ്പുറം വണ്ടൂരിൽ വച്ചാണ് തൃണമൂൽ സ്റ്റുഡൻസ് യൂണിയൻ സമ്മേളനം വിളിച്ചത് . വണ്ടൂർ അംബേദ്കർ കോളേജ് യൂണിയൻ ചെയർമാൻ ജൂബിൻ ഷാ, ജനറൽ സെക്രട്ടറി സിനാൻ, UUC അമൽ ഷാ എന്നിവരും പിവി അൻവറിന്റെ […]

World

ദൗത്യം പൂർത്തിയാക്കി, ശുഭാംശുവും സംഘവും ഭൂമിയിലേക്ക്; സ്പ്ലാഷ് ഡൗൺ നാളെ

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂർത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് […]

Keralam

‘എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം’; ശ്രീചിത്രാ ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീചിത്ര ഹോം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. അന്വേഷണം നടത്തി മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുളൂ. കുട്ടികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കമ്മീഷൻ […]

Keralam

‘അന്വേഷണ സംഘത്തിൽ വിദഗ്ധരായ പൈലറ്റുമാരെ ഉൾപ്പെടുത്തണം’; DGCA ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ

ഡജിസിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ. ഡൽഹിയിലെ ഡിജിസിഎ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ഡിജിസിഎ അറിയിച്ചു. ഇതിനായുള്ള നടപടികളിലേക്ക് കടക്കും എന്നും ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച ആയിരുന്നു നടന്നത്. പൈലറ്റുമാരുടെ വീഴ്ച […]

Keralam

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ […]