Keralam

‘കുര്യന്‍ സര്‍ സദുദ്ദേശ്യത്തോടെ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന്‍ പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന്‍ സര്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം സദുദ്ദേശ്യത്തോടുകൂടി ഒരു ഉപദേശരൂപേണ പറഞ്ഞതാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. […]

Keralam

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

India

യാത്രക്കാരുടെ സുരക്ഷ; രാജ്യത്തെ ട്രെയിനുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം

രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. യാത്രക്കാരുടെ സുരക്ഷാ മുൻനിർത്തിയാണ് ഈ തീരുമാനം. തുടർച്ചയായി ഉണ്ടാകുന്ന റെയിൽവേ അപകടങ്ങളുടെയും ട്രെയിനുകൾക്ക് ഉള്ളിലും, നേരെയും ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് […]

Keralam

ശക്തമായ മഴ തുടരും; അടുത്ത ആഴ്ച ഈ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് മുന്നറിയിപ്പുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ടും, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമാണ്. ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് […]

Keralam

സ്കൂളുകളിലെ പാദപൂജ വിവാദത്തിൽ ഗവർണറുടെ വാദങ്ങൾ തള്ളി മന്ത്രി വി ശിവൻകുട്ടി; അദ്ദേഹം പറയുന്നതെല്ലാം ആർഎസ്എസ് അജണ്ട

സ്കൂളുകളിലെ പാദപൂജ വിവാദത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ വാദങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാദപൂജ കേരള സംസ്കാരത്തിന് യോജിച്ചതല്ല.ഗവർണർ പറയുന്നതെല്ലാം ആർഎസ്എസ് അജണ്ടയാണ്. ഗവർണറെ പോലെയുള്ള ഭരണത്തലവന്റെ പരാമർശങ്ങൾ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ […]

Business

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

ന്യൂഡല്‍ഹി:ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച 2.07 ലക്ഷം കോടിയുടെ ഇടിവാണ് കമ്പനികള്‍ നേരിട്ടത്. ടിസിഎസും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 932 പോയിന്റ് ആണ് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച പത്തുമുന്‍നിര കമ്പനികളില്‍ ബജാജ് ഫിനാന്‍സും ഹിന്ദുസ്ഥാന്‍ യൂണിലിവറും മാത്രമാണ് […]

Business

സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വര്‍ധിച്ച് സ്വര്‍ണവില ഒരിക്കല്‍ കൂടി 73000 കടന്നു. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 73000 കടന്നത്. 73,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കൂടിയത്. 9140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഒറ്റയടിക്ക് […]

Technology

ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ എത്തുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായൻ ഓപ്പൺ എഐ, സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കം.  ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് […]

Entertainment

മാറ്റങ്ങൾക്കൊരുങ്ങി യൂട്യൂബ്, ട്രെൻഡിംഗ് പേജ് നിർത്തലാക്കുന്നു

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതികളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഏകദേശം ഒരു പതിറ്റാണ്ടോളം യൂട്യൂബിന്റെ പ്രധാന ഫീച്ചറായിരുന്ന ട്രെൻഡിംഗ് പേജും ട്രെൻഡിംഗ് നൗ ലിസ്റ്റും 2025 ജൂലൈ 21 മുതൽ പൂർണ്ണമായി ഒഴിവാകും. 2015-ൽ അവതരിപ്പിച്ച ഈ ഫീച്ചറുകൾ പുതിയ വീഡിയോകൾ ജനങ്ങളിലേക്ക് […]

Keralam

തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്ന വേങ്കവിളയിലെ കുളത്തിലാണ് അപകടം ഉണ്ടായത്. കുശർകോട് സ്വദേശികളായ ആരോമൽ,ഷിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുളത്തിൽ കുളിക്കാൻ ഇറങ്ങവെയായിരുന്നു അപകടം. ഇന്ന് ഉച്ചയോടെ പരിശീലനം ഇല്ലാത്ത […]