Entertainment

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തി മലയാളത്തിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “കമോൺഡ്രാ ഏലിയൻ”എന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. നന്ദകുമാർ […]

India

തിരിച്ചുകയറി രൂപ, 18 പൈസയുടെ നേട്ടം; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്നു, പൊള്ളി ബാങ്കിങ് സ്‌റ്റോക്ക്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് ഇന്നും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 85.15ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് അടക്കമുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് തുണയായത്. ഇന്നലെ 16 പൈസയുടെ […]

Business

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും. സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില […]

Keralam

വിദ്യാർത്ഥി വീസയും മെഡിക്കൽ വിസയും റദ്ദാക്കും; കേരളത്തിലുള്ള 102 പാകിസ്താനികൾ ഉടൻ രാജ്യം വിടണമെന്ന് നിർദേശം

പഹൽഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാൻ നിർദേശം കൈമാറി. പാക് പൗരന്മാർ മടങ്ങണമെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെയാണ് നടപടി. കേരളത്തിലുള്ള 102 പാക്കിസ്താൻ സ്വദേശികളും ഈ മാസം 29നുള്ളിൽ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറി. വിദ്യാർത്ഥി വീസയും മെഡിക്കൽ […]

India

പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ സ്ഫോടനത്തിലൂടെ തകർത്തു

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം […]

India

‘അത് ഭീകരാക്രമണം’, പഹൽഗാം ആക്രമണത്തിൽ ന്യൂയോർക് ടൈംസ് വാർത്തയ്ക്ക് യു.എസ് സർക്കാരിൻ്റെ തിരുത്ത്

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. “ഭീകരർ” എന്നതിന് പകരം “വിഘടനവാദികൾ”, “തോക്കുധാരികൾ” തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് പ്രസിദ്ധീകരിച്ച വാർത്ത ഭീകരാക്രമണത്തിൻ്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് യുഎസ് ഹൗസ് വിദേശകാര്യ കമ്മിറ്റി കുറ്റപ്പെടുത്തി. […]

India

പഹല്‍ഗാം ആക്രമണം; ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു ‘പ്രശ്‌നം രൂക്ഷമാവാതിരിക്കാന്‍ ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ […]

India

പാകിസ്താൻ വ്യോമപാത അടച്ചു; റൂട്ട് മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ എയർലൈനുകൾ

പാകിസ്താൻ വ്യോമ പാതാ അടച്ചതിന് പിന്നാലെ ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പുകൾ പുറത്തിറക്കി. പാക്കിസ്ഥാന് മുകളിലൂടെയുള്ള വഴി ഒഴിവാക്കി പുതിയ റൂട്ട് തെരഞ്ഞെടുക്കുക വഴി യാത്ര സമയത്തിൽ മാറ്റം ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിൽ വിമാന കമ്പനികൾ ഖേദം രേഖപ്പെടുത്തി. നേരത്തെ സൗദി സന്ദർശനം […]

India

പഹൽഗാം ഭീകരാക്രമണം; കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു; രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. നാളെ ആരംഭിക്കാനിരുന്ന റാലിയാണ് മാറ്റിവെച്ചത്. 27 മുതൽ പിസിസികളുടെ നേതൃത്വത്തിൽ റാലി ആരംഭിക്കുമെന്ന് കോൺ​ഗ്രസ് അറിയിച്ചു. രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിൽ എത്തും. നാളെയാണ് സന്ദർശനം. അനന്ത്നാഗിൽ പരിക്കേറ്റ വരെ രാഹുൽ ​ഗാന്ധി സന്ദർശിക്കും. നാളെ രാവിലെ […]

Keralam

ഇടുക്കിയിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

ഇടുക്കി പുള്ളിക്കാനത്ത് കോളജ് ബസ് മറിഞ്ഞ് ഡ്രൈവർക്കും 12 വിദ്യാർഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവർ കാഞ്ഞിരക്കാട്ടുക്കുന്നേൽ ജോസകുട്ടിയുടെ നില ഗുരുതരമാണ്. പുള്ളിക്കാനം ഡി സി കോളജിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂ‍ടൽമഞ്ഞ് കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം. ബസ് നിയന്ത്രണം വിട്ട് കോളജ് കവാടാത്തിന് സമീപം […]