Keralam

താൽക്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ ​ഗവർണർ‌ സുപ്രിംകോടതിയെ സമീപിക്കും

താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ രാജ്ഭവൻ. നാളെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെ ഇപ്പോൾ രാജ്ഭവൻ […]

Keralam

അപകട സമയത്ത് എയര്‍ ബാഗിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കാം; വാഹനങ്ങളില്‍ ക്രാഷ് ബാരിയര്‍ ഉപയോഗിക്കാന്‍ പാടില്ല; മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: പഴയ തലമുറ വാഹനങ്ങളുടെ ബമ്പറുകളും മറ്റു പുറംചട്ടകളും ലോഹനിര്‍മ്മിതമായ ദൃഢത കൂടിയ ഭാഗങ്ങളായിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ വാഹനത്തിലെ സങ്കീര്‍ണ്ണമായതും വിലയേറിയതുമായ എന്‍ജിന്‍ അനുബന്ധയന്ത്രഭാഗങ്ങളുടെ സുരക്ഷയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് വാഹനങ്ങള്‍ ഒരു പ്രധാന കാരണമായപ്പോള്‍, വാഹനഭാഗങ്ങളുടെ സുരക്ഷയെക്കാളേറെ […]

India

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; കേസെടുത്ത് അന്വേഷണം

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി […]

India

ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം; ‘പ്രതികളെ സംരക്ഷിക്കാൻ BJP ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ​ഗാന്ധി

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ ആരോപിച്ചു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുൽ ഗാന്ധി ആരോപിച്ചു […]

Business

കുതിപ്പിന് സഡന്‍ ബ്രേക്ക്; സ്വര്‍ണവിലയിൽ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ […]

Keralam

‘വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, സർവകലാശാലകളിൽ ജനാധിപത്യപരമായ നടപടികൾ സ്വീകരിക്കണം’; മന്ത്രി ആർ. ബിന്ദു

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുതെന്നും മന്ത്രി പറഞ്ഞു. സ്വേച്ഛാപരമായ രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്ന് കോടതി ചാൻസലറെ അറിയിച്ചുകൊണ്ടേയിരിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ […]

Uncategorized

അനർട്ടിലെ അഴിമതി; ‘100 കോടിയിലധികം അഴിമതി നടന്നു, അന്വേഷിക്കുമെന്നത് പ്രഹസനം’; രമേശ് ചെന്നിത്തല

അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം അഴിമതി നടന്നു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കിൽ അനർട്ടിൻ്റെ ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും […]

Keralam

സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ​ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സംരക്ഷണയിൽ […]

India

‘ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി’: ബീജിങിൽ എസ് ജയശങ്കർ

ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്‌സി‌ഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക […]

India

അഹമ്മദാബാദ് വിമാന അപകടം; ‘പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ട്, ഒട്ടേറെ അപാകതകൾ’; പൈലറ്റ്സ് അസോസിയേഷൻ

അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ടെന്ന് അധ്യക്ഷൻ ക്യാപ്റ്റൻ സാം തോമസ് ട്വന്റി ഫോറിനോട് പറഞ്ഞു. AAIB യിൽ വ്യോമസേനയിലെ പൈലറ്റ് പോലുമില്ല. റിപ്പോർട്ടിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും സാം […]