Health

മഴക്കാലമല്ലേ! ഇത് ഒരു തുള്ളി മതി, മൂക്കടപ്പും ജലദോഷവും മാറ്റാം; ആശ്വാസം ഉറപ്പാണ്

മഴക്കാലം തുടങ്ങിയാല്‍ പിന്നെ പലവിധ രോഗങ്ങളും തലപൊക്കി തുടങ്ങും. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പ്രയാസങ്ങള്‍ നേരിടുന്നുമുണ്ട്. ഉന്മേഷക്കുറവ്, പ്രതിരോധശേഷിക്കുറവ്, ഉറക്കക്കുറവ്, ജലദോഷം, പനി, ചുമ, തുമ്മല്‍ എന്നിങ്ങനെ എത്രയെത്ര രോഗങ്ങളാണ് ഈര്‍പ്പം കൂടി തുടങ്ങുമ്പോള്‍ ക്യൂവിലുള്ളത്. ഈ ബുദ്ധിമുട്ടുകളൊക്കെകൊണ്ട് പൊറുതിമുട്ടുമ്പോഴാണ് പലവിധ മരുന്ന് പ്രയോഗങ്ങളും നമ്മളില്‍ പലരും നടത്തുന്നത്. […]

Keralam

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. അടുത്ത 3 […]

World

ഓരോ ജിപി വിസിറ്റിനും 20 പൗണ്ട് ചാര്‍ജ്; ഓരോ ചികിത്സക്കും പ്രത്യേക ഫീസ്; എന്‍എച്ച്എസിനെ രക്ഷിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

യു.കെ: എന്‍ എച്ച് എസിന് ധനസഹായം നല്‍കുന്ന രീതി അവതരിപ്പിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍. ഓരോ ജി പി വിസിറ്റിനും 20 പൗണ്ട് ഫീസ് ഈടാക്കണമെന്ന് ഇതില്‍പ്പറയുന്നു. മുന്‍ ഹെല്‍ത്ത് സെക്രട്ടറി സര്‍ സാജിദ് ജാവീദ് അടക്കം ഇതിനെ പിന്തുണച്ചു രംഗത്തുവന്നു. എന്‍ എച്ച് എസിന് ഒരു ഇന്‍ഷൂറന്‍സ് അടിസ്ഥിത […]

Keralam

‘വകതിരിവ് വേണം’, എഡിജിപി എം ആർ അജിത്കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ മന്ത്രി കെ രാജൻ

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ റവന്യൂമന്ത്രി കെ രാജൻ. വകതിരിവ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കേണ്ടതല്ലെന്നാണ് മന്ത്രിയുടെ പരിഹാസം. ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് ഓരോരുത്തരുടെയും ശൈലിയും സ്വഭാവവും അനുസരിച്ച് ഇരിക്കും. സർക്കാരിന്റെയും വകുപ്പിന്റെയും മുൻപിലുള്ള കാര്യത്തെക്കുറിച്ച് മന്ത്രി ഒരു അഭിപ്രായം പറയേണ്ടതില്ലെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും […]

India

കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. […]

Keralam

വിപഞ്ചികയുടെ മരണം; കൊലപാതക സാധ്യത സംശയിച്ച് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ കൊലപാതക സാധ്യത സംശയിച്ച് കുടുംബം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. വിപഞ്ചിക നേരിട്ടത് ക്രൂര പീഡനമാണ്. വലിയ ദുരൂഹതയും അസ്വാഭാവികതയുമുണ്ട്.തെളിവുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യുഎഇ അധികാരികളിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. […]

Keralam

‘പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കും’; സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു

സിപിഐ നേതൃത്വവുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു. പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും പാർട്ടി എന്ത് നിലപാട് എടുത്താലും സ്വീകരിക്കുമെന്നും മുകുന്ദൻ […]

Others

കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി […]

Keralam

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മനുഷ്യത്വവും മതേതരത്വവും വലുതാണെന്ന് തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇടപെടലെന്നും തുടർ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വർഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്ത് കാന്തപുരം മാനവികത […]

World

നിമിഷപ്രിയ കേസ്; വധശിക്ഷയിൽ ഉറച്ച് യെമൻ പൗരന്റെ കുടുംബം; ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കടമ്പകൾ ബാക്കി. വധശിക്ഷയിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം. ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി ബിബിസിയോട് പ്രതികരിച്ചു. യെമൻ മതപണ്ഡിതർ അനുനയനീക്കം തുടരുന്നുണ്ട്. തലാലിന്റെ കൊലപാതകം ക്രൂരമായ ഒരു കൊലപാതകമായിരുന്നെന്നാണ് സഹോദരൻ പറയുന്നത്. അതിനാൽ ഈ […]