Keralam

‘പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കും’; സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു

സിപിഐ നേതൃത്വവുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു. പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും പാർട്ടി എന്ത് നിലപാട് എടുത്താലും സ്വീകരിക്കുമെന്നും മുകുന്ദൻ […]

Others

കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി […]

Keralam

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മനുഷ്യത്വവും മതേതരത്വവും വലുതാണെന്ന് തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇടപെടലെന്നും തുടർ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വർഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്ത് കാന്തപുരം മാനവികത […]

World

നിമിഷപ്രിയ കേസ്; വധശിക്ഷയിൽ ഉറച്ച് യെമൻ പൗരന്റെ കുടുംബം; ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കടമ്പകൾ ബാക്കി. വധശിക്ഷയിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം. ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി ബിബിസിയോട് പ്രതികരിച്ചു. യെമൻ മതപണ്ഡിതർ അനുനയനീക്കം തുടരുന്നുണ്ട്. തലാലിന്റെ കൊലപാതകം ക്രൂരമായ ഒരു കൊലപാതകമായിരുന്നെന്നാണ് സഹോദരൻ പറയുന്നത്. അതിനാൽ ഈ […]

No Picture
Business

ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം; രാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്

ജിഎസ്ടി നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന ജിഎസ്ടി  കൗൺസിലിൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമായിരിക്കും മാറ്റങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ ഇത്തരത്തിലൊരു […]

India

ബലാത്സംഗക്കേസുകളില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം നേരത്തെ […]

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 9100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും […]

Keralam

കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. […]

India

അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ

നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ നേരിട്ട് പ്രശ്നങ്ങൾ കാരണവുമായിരുന്നു സർവീസുകൾ നിർത്തി […]

Keralam

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 […]