Keralam

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Keralam

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടി ടി ഇ യെ മർദ്ദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസ്സ് ടി ടി ഇ ജയേഷിനാണ് മർദ്ദനമേറ്റത്. കൊല്ലംകോട് സ്വദേശിയായ രതീഷ് എന്ന സൈനികനാണ് മർദ്ദിച്ചത്. പാറശ്ശാലക്കും നെയ്യാറ്റിൻക്കരയ്ക്കുമിടയ്ക്കാണ് സൈനികൻ ടി ടി ഇ യെ മർദ്ദിച്ചത്. തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ […]

Keralam

‘സ്ത്രീകളുടെ ശബ്ദത്തെ ജനാധിപത്യ അധികാരികൾ അവഗണിക്കരുത്’; ആശ സമരത്തിന് ഐക്യദാർഢ്യവുമായി ഇറോം ശർമിള

ആശ സമരത്തിന് ഐക്യദാർഢ്യവുമായി മണിപ്പൂർ സമരനായിക ഇറോം ശർമിള.രാജ്യത്തെ പുരുഷാധിപത്യ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ അവസ്ഥ എന്താണ് എന്നതിന്റെ നഗ്നമായ യാഥാർത്യമാണ് ആശാ സമരം. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദത്തെ ജനാധിപത്യ അധികാരികൾ അവഗണിക്കരുതെന്നും ഇറോം ശർമ്മിള പ്രസ്താവനയിൽ പറഞ്ഞു. ആവശ്യങ്ങൾ ഉടൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറോം ശർമിള കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിന് […]

Keralam

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നുവെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നുവെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇത് ബി ജെ പി ഭരണത്തിൽ മാത്രമല്ല ഉണ്ടായിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എത്താമെന്ന് പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് പങ്കെടുക്കാത്തത്. ഇടതു പാരമ്പര്യമുള്ള കോൺഗ്രസ് […]

Keralam

പുതിയ മദ്യ നയത്തിൽ ടൂറിസത്തിന് ഊന്നൽ; നയം എത്രയും വേഗം പ്രാബല്യത്തിൽ വരും , മന്ത്രി എം ബി രാജേഷ്

ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനാണ് പുതിയ മദ്യനയത്തിൽ ഊന്നലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇംഗ്ലീഷ് മാസം ഒന്നാം തീയതി ഡ്രൈ ഡേ പ്രഖ്യാപിക്കുമ്പോഴുണ്ടായ സാഹചര്യത്തിന് ഇപ്പോൾ പ്രസക്തി കുറഞ്ഞു. സർക്കാരിൻെറ പുതിയ മദ്യനയത്തെപ്പറ്റി വിശദീകരിക്കാനായിരുന്നു മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളെ കണ്ടത്. ത്രീ സ്റ്റാർ […]

India

അമിത് ഷായുടെ ചെന്നൈ സന്ദർശനം ബിജെപി അധ്യക്ഷനെ തീരുമാനിക്കാനല്ല; കെ അണ്ണാമലൈ

അമിത് ഷായുടെ ചെന്നൈ സന്ദർശനം ബിജെപി അധ്യക്ഷനെ തീരുമാനിക്കാനല്ലെന്ന് കെ അണ്ണാമലൈ. സന്ദർശനം പാർട്ടിപ്രവർത്തനം വിലയിരുത്താൻ. സന്ദർശനം എന്തിനെന്ന് നാളെ വ്യക്തമാക്കാം. അടുത്തിടെ അന്തരിച്ച തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) മുൻ പ്രസിഡന്റ് കുമാരി അനന്തന്റെ മകളും മുതിർന്ന ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജന്റെ വീട്ടിൽ പുഷ്പാർച്ചന നടത്തിയ […]

Keralam

സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ, പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഈ വിദ്യാർഥികൾ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല വ്യക്തമാക്കി. നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.19 പേര്‍ക്ക് മറ്റ് കാമ്പസുകളില്‍ […]

Local

കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിന് നാളെ ആരംഭം കുറിക്കും

കുടമാളൂർ: ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിന് നാല്പതാം വെള്ളിയോടെ നാളെ ആരംഭം കുറിക്കും. രാവിലെ 5.15, 7.00, 11.00 ന് വി. കുർബാന 12.00 ന് ദിവ്യകാരുണ്യ ആരാധനയും വചന സന്ദേശവും […]

Keralam

ഹിയറിങ് നടത്താനുള്ള തീരുമാനം തന്റേത്; വിഷ്വല്‍ റെക്കോഡിങ്ങും സ്ട്രീമിങും വേണം, എൻ പ്രശാന്ത്

വകുപ്പുതല നടപടികളിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ പഴിചാരൽ തുടരുന്നതിനിടെയാണ് എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചത്. ഈ മാസം 16ന് നാലരയ്ക്ക് ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഹാജരാകാൻ ആണ് നിർദേശം. തൻറെ പരാതികൾ നേരിട്ട് കേൾക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 10ന് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി […]

Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച: തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, വയനാട്, കണ്ണൂര്‍ […]