Keralam

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാൾ കൂടി പിടിയിൽ

ആലപ്പുഴയിൽ 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ മുൻ ഭർത്താവ് സുൽത്താനാണ് തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ വച്ച് എക്സൈസിന്റെ പിടിയിലായത്. മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെത്തിച്ചത് സുൽത്താൻ എന്നാണ് എക്സൈസ് സംശയിക്കുന്നത് രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി […]

District News

മുഖ്യമന്ത്രിയിലും വീണാ വിജയനിലും അന്വേഷണം ഒതുങ്ങില്ല; ഇ ഡി ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും: ഷോൺ ജോർജ്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞു, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇ ഡിക്ക് മുന്നിലും ഹാജരാക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസങ്ങൾ ഇല്ല. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും. മുഖ്യമന്ത്രിയിലും വീണ […]

Keralam

മാസപ്പടി കേസ് ; എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികള്‍; വീണ വിജയന്‍ 11ാം പ്രതി

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികള്‍. കേസില്‍ വീണ വിജയന്‍ 11ാം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസില്‍ ഒന്നാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. 114 രേഖകളും 72 സാക്ഷികളും എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

Keralam

ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി വി ശിവൻകുട്ടി

ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങൾ പോലീസിനോട് സഹകരിക്കുന്ന മനോഭാവം കാണിക്കുന്നതും […]

Movies

” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എറണാകുളത്ത് ആരംഭിച്ചു

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു. നടൻ […]

Keralam

പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യമില്ല; അന്തിമ തീരുമാനം എടുക്കേണ്ടത് ഇ ഡി, കെ രാധാകൃഷ്ണൻ എം പി

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ പാർട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ എം പി. കേസിൽ സാക്ഷിയാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാർട്ടിയിൽ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവർക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. […]

Business

യുപിഐയില്‍ വരുന്നു മാറ്റം, ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി; ബാധകമാകുക ആര്‍ക്ക്?

ന്യൂഡല്‍ഹി: യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടായ പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് പേയ്‌മെന്റിന്റെ ഇടപാട് പരിധി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. യുപിഐ നിയന്ത്രിക്കുന്ന, റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം […]

India

‘പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമം’; പ്രധാനമന്ത്രി

വഖഫ് ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി. പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് കോണ്‍ഗ്രസിന് എതിരെയുള്ള വിമര്‍ശനം. 2013ല്‍ വഖഫ് നിയമത്തില്‍ യുപിഎ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഭൂമാഫിയുടെ താല്‍പര്യങ്ങളെ ഭരണഘടനയ്ക്ക് മുകളില്‍ പ്രതിഷ്ഠിക്കുകയും ഇരകള്‍ക്ക് […]

Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണ അവസാന ഘട്ടത്തിൽ

നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂർത്തിയായാൽ കേസ് വിധി പറയാന്‍ മാറ്റും. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾ ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ […]

India

‘രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; ബിജെപി വിജയം നേടിയത് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ‘; മല്ലികാര്‍ജുന്‍ ഖര്‍ഗെ

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പില്‍ ഇവിഎം തിരിമറി നടന്നെന്നാണ് […]