India

മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റാന്‍ ദിവസക്കൂലി 1000; ഐപിഎല്‍ മത്സരത്തിനിടെ 20 പരാതികള്‍, മോഷണ സംഘത്തെ പിടികൂടി പോലീസ്

ചെന്നൈ: പോക്കറ്റടിയും ഫോണ്‍ മോഷണവും ‘ദിവസ വേതന തൊഴിലാക്കിയ’ അന്തർ സംസ്ഥാന സംഘം ചെന്നൈയില്‍ പിടിയില്‍. മാര്‍ച്ച് 28 ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെ നടന്ന വ്യാപക മോഷണം സംബന്ധിച്ച അന്വേഷണമാണ് നഗരത്തിലെ മോഷ്ടാക്കളുടെ സംഘത്തിലേക്ക് […]

Keralam

കെഎന്‍ ആനന്ദ് കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്. നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് […]

Sports

എണ്ണം പറഞ്ഞ രണ്ട് നെടുനീളനടികള്‍; ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്ക് ഗോളുകളില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ പോസ്റ്റിലേക്ക് രണ്ട് നെടുനീളന്‍ ഫ്രീകിക്ക് അടിച്ചുകയറ്റുമ്പോള്‍ ആര്‍സണലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. ഒരു നോക്കൗട്ട്-സ്റ്റേജ് മത്സരത്തില്‍ രണ്ട് ഡയറക്ട് ഫ്രീകിക്കുകളില്‍ നിന്ന് ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി മാറുകയായിരുന്നു റൈസ്. ടൂര്‍ണമെന്റിലെ ശക്തരായ ടീമിനെതിരെയായിരുന്നു […]

Keralam

‘മുനമ്പത്തെ ഭൂമി വഖഫല്ല’; ട്രൈബ്യൂണലില്‍ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍

കോഴിക്കോട്: മുനമ്പം ഭൂമി കേസില്‍ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന്‍ വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചത്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. […]

Keralam

മാസപ്പടി കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി; എസ്എഫ്‌ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്‌ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും. 2024 മാര്‍ച്ചില്‍ വീണാ വിജയനെതിരെ ഇഡി ECIR രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. അതിനാല്‍ തന്നെ ഇ […]

Entertainment

‘ആലപ്പുഴ ജിംഖാന’ ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ […]

Keralam

ഐഎഎസ് തര്‍ക്കം: എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഐഎഎസ് തര്‍ക്കത്തില്‍ എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. നേരിട്ട് ഹാജാകാന്‍ ആവശ്യപ്പെട്ട് എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. ഐഎഎസ് പോരില്‍ […]

Keralam

പ്രീ പ്രൈമറി അധ്യാപകരുടെ ഓണറേറിയം വര്‍ധന: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സര്‍ക്കാര്‍ പിടിഎ നിയമിച്ച അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ […]

India

നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍; മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം അമേരിക്കയിലെത്തിയതായും വിവരമുണ്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തഹാവൂര്‍ റാണയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടപടികള്‍. പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരനായ 64 കാരനായ റാണ […]

Keralam

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണനെ സാക്ഷിയാക്കാന്‍ ഇ ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. കേസില്‍ അന്തിമ കുറ്റപത്രം […]