District News

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് ആരോഗ്യ സംരക്ഷണ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ആരോഗ്യമുള്ള ജനസമൂഹമാണ് നാടിന്റെ […]

Business

സ്വര്‍ണവില 66,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,000ല്‍ താഴെയെത്തി. 65,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 8225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് […]

Keralam

“ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ് “; അഹമ്മദാബാദ് യോഗം ചരിത്രപരമെന്ന് രമേശ് ചെന്നിത്തല

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സുപ്രധാന തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അഹമ്മദാബാദിൽ നിർണായക നേതൃയോഗം വിളിച്ചുചേർത്ത് കോൺഗ്രസ്. ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. അഹമ്മദാബാദ് യോഗം ചരിത്രപരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ്. പാർട്ടി ശക്തിപ്പെടുത്താനുള്ള […]

Keralam

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിദ്യാർഥികൾക്ക് പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ജുവനൈൽ […]

World

‘അവസാനം വരെ പോരാടും’; തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന

പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രം​ഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദൽ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു. ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ […]

Business

‘ട്രംപ് താരിഫ്’ ഇഫക്ടില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 1200 പോയിന്റ് മുന്നേറി

മുംബൈ: ‘ട്രംപ് താരിഫില്‍’ ഇന്നലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 1200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 350 പോയിന്റ് ഉയര്‍ന്ന് 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി. ഇന്ന് ഏഷ്യന്‍ വിപണി നേട്ടത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വിപണിയുടെ മുന്നേറ്റം. എല്ലാ സെക്ടറുകളും […]

District News

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ​ഗുരുതര പരുക്ക്

എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബെം​ഗളൂരുവിൽ […]

Keralam

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് […]

India

മുസ്ലീങ്ങള്‍ക്കും ശാഖയില്‍ വരാം; കാവിക്കൊടിയെ ആദരിക്കണം: മോഹന്‍ ഭാഗവത്

ലഖ്നൗ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെ സംഘത്തില്‍ ചേരാനും ശാഖകളില്‍ പങ്കെടുക്കാനും ക്ഷണിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ‘ഭാരത് മാതാ’യെയും കാവിക്കൊടിയെയും ബഹുമാനിക്കുന്ന എല്ലാവരെയും സംഘടന സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കാശി മേഖലാ യൂണിറ്റിലെ നാലു ദിന ‘പ്രവാസ’ പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് മോഹന്‍ ഭാഗവതിന്റെ […]

Keralam

‘ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടിയത് സംസ്ഥാന സർക്കാർ’: രമേശ് ചെന്നിത്തല

മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് കോൺഗസ് നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയുമായിരുന്നു. വിഷയം പരിഹരിക്കാൻ ഗവൺമെൻറ് ആണ് ശ്രമിക്കേണ്ടത്. മുനമ്പം വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ […]