India

ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് പള്ളിയിൽ കയറി മർദിച്ചു

ഒഡീഷയിൽ മലയാളി വൈദികന് പോലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പോലീസ് സംഘം പള്ളിയിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ […]

Keralam

പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 2022ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ ആരാഞ്ഞാണ് നോട്ടീസ് അയച്ചത്. എമ്പുരാനുമായി നോട്ടീസിന് ബന്ധമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥ‍‌ർ പറഞ്ഞു. 2022ൽ പുറത്തിറങ്ങിയ ​ഗോൾഡ്, കടുവ, ജന​ഗണമന എന്നീ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ തേടിയാണ് ആദായ […]

World

അമേരിക്കയുടെ പകരച്ചുങ്ക പ്രഖ്യാപനം; രണ്ടാം ദിനവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ രണ്ടാം ദിനവും അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വൻ ഇടിവ്. ഡൗ ജോൺസ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു ശതമാനത്തിനുമേൽ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-നുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നാസ്ഡാക്ക് നേരിട്ടത്. അമേരിക്കയുടെ തീരുവകൾക്കെതിരെ ചൈനയും […]

Keralam

വീണാ വിജയനെതിരായ കേസ് ലാവ്ലിൻ ഗുഡാലോചനയുടെ തുടർച്ച; എ കെ ബാലൻ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിരോധം തുടർന്ന് സിപിഐഎം. വീണയ്ക്ക് എതിരായ കേസ് ലാവ്‍ലിൻ ഗൂഡാലോചനയുടെ തുടർച്ചയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. പിണറായിയുടെ കുടുംബത്തിന് നേരെയുള്ള വേട്ടയാടൽ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് പുറത്തു വരുമെന്നും കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ […]

Keralam

ആരാകും ജനറൽ സെക്രട്ടറി?; എം എ ബേബിക്ക് ബംഗാൾ ഘടകത്തിന്റെ പിന്തുണ, പിണറായിയുടെ നിലപാട് നിർണായകം

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥനത്തേക്ക് എം.എ ബേബിയ്ക്ക് സാധ്യതയേറുന്നു. എം എ ബേബിയെ പിന്തുണക്കാൻ ബംഗാൾ ഘടകത്തിൽ ധാരണ. പുത്തലത്ത് ദിനേശനും ടി.പി. രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ എത്തിയേക്കും. ബംഗാളിൽ നിന്ന് സുർജ്യ കാന്ത് മിശ്രക്ക് പകരം ശ്രീദിപ് ഭട്ടാചര്യയെ പി.ബിയിൽ ഉൾപ്പെടുത്താനും ധാരണ. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ […]

Keralam

ജീവിതം നശിച്ചു, ലഹരിയിൽ നിന്ന് മോചനം വേണം; താനൂർ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പോലീസ് സ്റ്റേഷനിൽ എത്തി യുവാവ്. ലഹരിക്ക് അടിമയെന്നും രക്ഷിക്കണമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. വർഷങ്ങളായി താൻ ലഹരി ഉപയയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പോലീസിനോട് […]

Keralam

മാസപ്പടി കേസ്; എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും

മാസപ്പടി കേസിൽ എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ് റിപ്പോർട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണ, എക്സാലോജിക് കമ്പനി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത അടക്കമുള്ളവർക്ക് എതിരയാണ് കുറ്റപത്രം. എസ്‌എഫ്‌ഐ‌ഒ ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയിൽ […]

District News

മുനമ്പം വഖഫ് വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് നടത്തുന്നു, ലക്ഷ്യം വോട്ട് ബാങ്ക്; വിമർശിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ്പ്

രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളെ വിമർശിച്ച് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മുനമ്പം വഖഫ് അടക്കമുള്ള വിഷയങ്ങളിൽ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണ്.വോട്ടുബാങ്ക് നോക്കി അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രമാണ് പാർട്ടികൾ നിലപാട് സ്വീകരിക്കുന്നത് അതുകൊണ്ടാണ് നമ്മുടെ നാട് പ്രതീക്ഷിക്കുന്നപോലെ വളരാത്തതെന്ന് ആർച്ച് ബിഷപ്പ് മാർ […]

District News

കോട്ടയം കുമാരനല്ലൂരിൽ നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ കോട്ടയം നർക്കോട്ടിക്സ് സെല്ലിൻ്റെ പിടിയിലായി.ഇവർ താമസിച്ചിരുന്ന കോട്ടയം കുമാരനല്ലൂർ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് […]

Keralam

വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും; പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം പ്രതിപക്ഷ ഐക്യത്തിന് പോറൽ ഏൽപ്പിച്ചിട്ടില്ല. അവർ വിദേശത്തായിരുന്നു എന്നാണ് മനസിലാക്കുന്നത്. രാത്രി വൈകിയും സോണിയ ഗാന്ധി പാർലമെന്റിൽ തുടർന്നു. ഇതൊന്നും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. തൽപ്പരകക്ഷികൾ അനാവശ്യ വിവാദം […]