India

നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു

വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. 2015ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം നേടിയിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ചിലതിന്റെ ചിത്ര […]

Business

തിരിച്ചുവന്ന് രൂപ, ഡിസംബറിന് ശേഷം ആദ്യമായി 85ല്‍ താഴെ, 46 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 46 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയം അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളാണ് രൂപയ്ക്ക് കരുത്തായത്. ഡോളര്‍ ദുര്‍ബലമാകാന്‍ പുതിയ താരിഫ് നയം കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇതും രൂപയുടെ മൂല്യത്തില്‍ […]

Keralam

എം.എം.മണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും

ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഐഎം നേതാവ് എം എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രണ്ട് ദിവസം കൂടി എം എം മണി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. […]

India

‘വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദി

സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ കാലമായി പിന്നാക്കം നിൽക്കുന്ന, വരെ ബിൽ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വളരെ കാലമായി പിന്നോക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് അദേഹം പറഞ്ഞു. പാർലമെന്ററി […]

District News

കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി, രാജിവെക്കത്തെ മുന്നോട്ട് പോകാൻ കഴിയില്ല: ഷോൺ ജോർജ്

കോട്ടയം : മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയും പ്രതിയായി വരും, ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ പാടില്ല. […]

District News

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച […]

District News

“പീഡനങ്ങളിലൂടെ സഭയെ തകർക്കാനാവില്ല” ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണിൽ

കോട്ടയം : പീഡനങ്ങളിലൂടെ ക്രൈസ്തവ സഭയെയും വിശ്വാസത്തെയും തകർക്കാൻ കഴിയില്ല എന്നും ആരംഭ കാലം മുതൽ സഭ പ്രതിസന്ധികളിലൂടെ തന്നെയാണ് വളർന്നുവന്നത് എന്നും ആയതിനാൽ അടിച്ചമർത്തി വിശ്വാസത്തെ ഇല്ലാതാക്കുവാൻ ആർക്കും കഴിയില്ല എന്നും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണിൽ. രക്തസാക്ഷികളുടെ ചുടു നിണത്താൽ പരിപോഷിപ്പിക്കപ്പെട്ട […]

Keralam

മാസപ്പടി കേസിൽ മകൾ പ്രതി: ജില്ലാ ആസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള […]

Keralam

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച […]

Keralam

‘എമ്പുരാൻ താങ്ക്സ് കാർഡിൽ നിന്ന് എന്റെ പേര് ഒഴിവാക്കാൻ ആദ്യം ആവശ്യപ്പെട്ടത് ഞാൻ’ ; രാജ്യസഭയിൽ സുരേഷ്‌ഗോപി

‘എമ്പുരാൻ’ സിനിമയുടെ നിർമാതാക്കൾക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട് യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സിനിമയുടെ താങ്ക്സ് കാർഡിൽ നിന്ന് എന്റെ പേര് ഒഴിവാക്കാൻ ആദ്യം ആവശ്യപ്പെട്ടത് ഞാൻ തന്നെയായിരുന്നു, അത് തന്നെയാണ് സത്യം. ഇത് തെറ്റാണെന്ന് തെളിയിച്ചാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ജോൺബ്രിട്ടാസ് എം […]