Keralam

‘മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം; പ്രതിഷേധം കടുപ്പിക്കും’; വിഡി സതീശൻ

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയിൽ ചേർത്തതെന്ന് അദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി […]

India

വഖഫ് ബില്ലിനെതിരെ കോൺ​ഗ്രസ് സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടും. ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് […]

District News

‘സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടിലെ എസ്എഫ്‌ഐഒ നടപടി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം’; ഷോണ്‍ ജോര്‍ജ്

കോട്ടയം : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. സിപിഐഎമ്മിന് ഇപ്പോഴും ആദര്‍ശം മരിച്ചു പോയിട്ടില്ലെങ്കില്‍ വിഷയം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പരാമര്‍ശം. എസ്എഫ്‌ഐഒ നടപടി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന എംവി ഗോവിന്ദന്റെ […]

Keralam

‘മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കം; രാഷ്ട്രീയമായി നേരിടും’; എംവി ​ഗോവിന്ദൻ

മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും പ്രതിരോധമൊരുക്കി സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോ സർക്കാറോ വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്ന് എംവി […]

Business

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; 68,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,000ല്‍ താഴെയെത്തി. 67,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 8400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ […]

India

നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു

വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. 2015ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം നേടിയിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ചിലതിന്റെ ചിത്ര […]

Business

തിരിച്ചുവന്ന് രൂപ, ഡിസംബറിന് ശേഷം ആദ്യമായി 85ല്‍ താഴെ, 46 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 46 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയം അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളാണ് രൂപയ്ക്ക് കരുത്തായത്. ഡോളര്‍ ദുര്‍ബലമാകാന്‍ പുതിയ താരിഫ് നയം കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇതും രൂപയുടെ മൂല്യത്തില്‍ […]

Keralam

എം.എം.മണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും

ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഐഎം നേതാവ് എം എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രണ്ട് ദിവസം കൂടി എം എം മണി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. […]

India

‘വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദി

സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ കാലമായി പിന്നാക്കം നിൽക്കുന്ന, വരെ ബിൽ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വളരെ കാലമായി പിന്നോക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് അദേഹം പറഞ്ഞു. പാർലമെന്ററി […]

District News

കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി, രാജിവെക്കത്തെ മുന്നോട്ട് പോകാൻ കഴിയില്ല: ഷോൺ ജോർജ്

കോട്ടയം : മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയും പ്രതിയായി വരും, ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ പാടില്ല. […]