Keralam

പത്തനംതിട്ടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എം.ഡി.എം.എ പിടികൂടി

പത്തനംതിട്ടയിൽ നിന്ന്  എം.ഡി.എം.എ പിടികൂടി. പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് എം.ഡി.എം.എ  പിടികൂടി. നാല് ഗ്രാംഎം.ഡി.എം.എ യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പോലീസ് പിടിയിൽ ആയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. പോലീസ് ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണം ആരംഭിച്ചു. അതേസമയം […]

Keralam

‘യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നു, സമൂഹം ആശാവർക്കർമാരുടെ കൂടെയാണ്’: പി കെ കുഞ്ഞാലി കുട്ടി

സർക്കാരിന് സാമ്പത്തിക പ്രശനമുണ്ടെങ്കിൽ വഴി സർക്കാർ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. യു ഡി എഫ് അധികാരത്തിൽ വന്നാൽ ആശ മാരുടെ ആവശ്യങ്ങൾ അംഗീകരിക്കും. പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ആശാവർക്കർമാരെ 38 ദിവസം കഴിഞ്ഞാണ് ചർച്ചക്ക് പോലും […]

Keralam

തൃശ്ശൂരിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശ്ശൂർ വടക്കാഞ്ചേരി കൊടുമ്പിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ തൃശ്ശൂർ സാമൂഹിക നീതി ഓഫീസറും കമ്മീഷൻ അംഗവുമായ വി. ഗീത, റൂറൽ ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി. ഈ ബുധനാഴ്ച ഉച്ചയ്ക്കാണ് 68 […]

Keralam

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്

ബാങ്ക് ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കണ്ണൂര്‍ കാഞ്ഞിരങ്ങാട് പൂവത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് അനുരൂപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഉച്ചയ്ക്ക് 3.45 ഓടെയാണ് ആക്രമണമുണ്ടായതെന്നാണ് […]

Keralam

പി വി അൻവറിന് വിവരം ചോർത്തി നൽകിയ സംഭവം; ഡിവൈഎസ്‌പിഎം ഐ ഷാജിയെ സസ്പെൻഡ് ചെയ്തു

പിവി അൻവറിന് വിവരം ചോർത്തി നൽകിയതിന് ഡിവൈഎസ്‌പി എം ഐ ഷാജിയെ സ‍ർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ ഉൾപ്പടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ […]

India

ഛത്തീസ്ഗഡിൽ സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ നടപടി. സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘നക്സൽ മുക്ത് ഭാരത് അഭിയാനിൽ’ സുരക്ഷാ സേന മറ്റൊരു വിജയം കൂടി നേടിയെന്ന് അമിത് ഷാ പറഞ്ഞു.മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടിയുമായി മോദി സർക്കാർ മുന്നോട്ടുപോകുന്നു. മാവോയിസ്റ്റുകൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയം സ്വീകരിക്കുമെന്നും അമിത് […]

Health

ക്ഷീണവും തലകറക്കവും പതിവ്, സ്ത്രീകൾ കഴിച്ചിരിക്കേണ്ട 5 പോഷകങ്ങൾ

പോഷകാഹാരക്കുറവ് സ്ത്രീകളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇത് മെറ്റബോളിസം മന്ദ​ഗതിയിലാക്കാൻ കാരണമാകുന്നു. ചില വിറ്റാമിനുകൾ നിർബന്ധമായും കഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ സാഹചര്യം വർധിപ്പിക്കുന്നു. സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം. 1. അയേണ്‍ സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൻ്റെ […]

Keralam

നെയ്യാറ്റിൻകരയിൽ വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റ് മരിച്ചു

നെയ്യാറ്റിൻകര, മാവിളക്കടവിൽ വസ്തുതർക്കത്തിനിടയിൽ വയോധികന് കുത്തേറ്റു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവളക്കടവ് സ്വദേശി ശശി (70) ആണ് മരണപ്പെട്ടത്. മാവിളക്കടവ് പൂവ്നിന്നവിള, എന്ന സ്ഥലത്താണ് വസ്തുതർക്കത്തിനിടയിൽ വാക്കേറ്റം ഒടുവിൽ കത്തിക്കുത്തിലേർപ്പെട്ട മരണപ്പെട്ട ശശിയുടെ സമീപത്തെ വസ്തു ഉടമയായ സുനിൽ ജോസ് ( 45 ) […]

India

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കേണ്ടതിങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കന്‍ററി, നോൺ വൊക്കേഷണൽ ഹയർസെക്കന്‍ററി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേരാണ് വിജയിച്ചത്. 20.07 ആണ് വിജയ ശതമാനം. 2025 ഫെബ്രുവരി 2 ന് ആണ് പരീക്ഷ നടത്തിയത്. ഫലം www.lbscentre.kerala.gov.in, […]

Keralam

ജെ പി നഡ്ഡയെ കാണാൻ അനുമതി ലഭിച്ചില്ല; നിവേദനം നൽകിയെന്ന് മന്ത്രി വീണാ ജോർജ്

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാൻ മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണർ വഴി കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകി. ആശാ വർക്കേഴ്സിന്റേത് ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ […]