India

സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 80 നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പങ്കെടുക്കും

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച കിട്ടിയ കേരളത്തിന് തൊട്ടരികിലാണെങ്കിലും തമിഴ്നാട്ടില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ സ്വാധീനം […]

Keralam

എമ്പുരാനെതിരെ ഹര്‍ജി നല്‍കി; പിന്നാലെ ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷിന് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് വിജീഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എമ്പുരാന്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ആ നിലപാടിന് […]

India

വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. എന്നാൽ 12 മണിക്കൂർ ചർച്ചചെയ്യണമെന്നും ഒപ്പം തന്നെ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് […]

World

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം കുറുവിലങ്ങാട് സ്വദേശി

മാഞ്ചസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നഴ്സസായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് അന്തരിച്ചത്. മാഞ്ചസ്‌റ്ററിലെ വിഥിൻഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് ഉടൻ തന്നെ വിഥിൻഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാഞ്ചസ്റ്റർ […]

Health

അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് വിളർച്ച വർധിക്കുന്നതായി പഠനം;രോഗം തടയാൻ ഇതാ ചില മാർഗ്ഗനിർദ്ദേശങ്ങൾ

ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടൂല്‍ വര്‍ധിച്ചു വരുന്ന രോഗമാണ് വിളര്‍ച്ച(അനീമിയ). അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് രോഗം വരാന്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് വിളർച്ചയുണ്ട്. ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ […]

Movies

എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം […]

Keralam

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; ആളില്ലാത്ത മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധന. ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു […]

District News

കോട്ടയം എംജി സര്‍വകലാശാലയില്‍ നിയമന വിവാദം; എന്‍വിയോണ്‍മെന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം വിവാദത്തില്‍

കോട്ടയം: എംജി സര്‍വകലാശാലയില്‍ നിയമന വിവാദം. എന്‍വിയോണ്‍മെന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസറായി യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചു എന്നാണ് ആരോപണം. യുജിസി മാനദണ്ഡങ്ങളും പാലിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ എന്‍വിയോണ്‍മെന്റ് സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് എംജി സര്‍വ്വകലാശാലയിലെ എന്‍വിയോണ്‍മെന്റ് സയന്‍സില്‍ ഒഴിവ് വന്ന […]

Keralam

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികൾ

വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ദിവാസി യുവാവ് ഗോകുൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും കോൺഗ്രസും ബിജെപിയും. സംഭവത്തിൽ പൊലീസിന് വിളിച്ച് സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ് മനസ്സിലാക്കുന്നത്. സ്റ്റേഷനിലെ സിസിടിവി പരിശോധിക്കണം എന്ന് KPCC എക്സിക്യുട്ടീവ് അംഗം പി പി ആലി ആവശ്യപ്പെട്ടു. ശുചിമുറിയിലേക്ക് പോകുമ്പോൾ […]

Keralam

താമരശ്ശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷേ പരിഗണിക്കുന്നത് മാറ്റി

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം മൂന്നിലേക്കാണ് കേസ് മാറ്റിയത്. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ആറു വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. റിമാന്‍റില്‍ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. ഇതിനെ […]