Keralam

‘പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവ; ജോര്‍ജ് കുര്യന് കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ജവം ഇല്ല’

തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജോര്‍ജ് കുര്യന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ജോര്‍ജ് കുര്യന്‍ പ്രസ്താവന […]

Keralam

‘ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണം ; എങ്കിലേ അവര്‍ക്ക് പുരോഗതിയുണ്ടാകൂ’: വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി. ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ ,നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് വിവാദ പരാമര്‍ശം. […]

District News

വൈക്കത്തെ താലൂക്ക് ആശുപത്രിയിൽ വൈദ്യുതിയില്ലാതെ‘മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിടല്‍’: ആശുപത്രിയിലെ ജനറേറ്ററിൽ ആവശ്യത്തിന് ഡീസല്‍ ഉണ്ടായിരുന്നു; എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി, മന്ത്രി വി എൻ വാസവൻ

വൈക്കത്തെ താലൂക്ക് ആശുപത്രിയിൽ വൈദ്യുതിയില്ലാതെ മൊബൈൽ വെളിച്ചത്തിൽ പതിനൊന്നുകാരന്റെ തലയിൽ തുന്നലിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എൻ വാസവൻ. ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ ഒഴിക്കാൻ ആവശ്യത്തിനുള്ള ഡീസൽ ഉണ്ടായിരുന്നു. ലോഗ് ബുക്ക് പരിശോധിച്ചപ്പോൾ ഇത് വ്യക്തമായിട്ടുണ്ട്.വൈദ്യുതി മുടങ്ങും എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി മുടങ്ങും […]

Keralam

‘മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ; എംഎല്‍എ സ്ഥാനത്ത് തുടരും’; എം വി ഗോവിന്ദന്‍

മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആര്‍ക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോള്‍ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയും […]

Keralam

കേരളത്തിൽ നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് മെഡിക്കൽ മാലിന്യം തള്ളൽ; ലോറി പിടികൂടി നാട്ടുകാർ

കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യവുമായി എത്തിയ ലോറി വീണ്ടും തമിഴ്നാട്ടിൽ നിന്ന് പിടികൂടി. പാലക്കാട് നിന്ന് മാലിന്യവുമായി എത്തിയ ലോറി തിരുപ്പൂരിൽ വെച്ചാണ് പിടികൂടിയത്. ആറുമാസമായി ഇവിടെ മാലിന്യങ്ങൾ എത്തിച്ച് കത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. തിരുപ്പൂർ പല്ലടത്താണ് സംഭവം. ഇന്നലെ രാവിലെയാണ് പാലക്കാട് നിന്നും മാലിന്യവുമായി എത്തിയ ലോറി […]

District News

കോട്ടയം തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം

കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുർബാനയ്ക്കിടെ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം […]

Keralam

പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി

പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് ജനതയ്‌ക്കെതിരായ മദ്യ നിർമ്മാണശാലക്കെതിരാണ് ബിഡിജെഎസെന്നും ബ്രൂവറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എൻഡിഎയിൽ നിന്ന് ബിഡിജെഎസ് പുറത്തുപോകുമെന്ന വാർത്ത വെറുംപുകയാണെന്നും തുഷാർ വെള്ളാപ്പള്ളി […]

Keralam

മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട്‌ വേഗത്തിൽ സമർപ്പിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ വ്യക്തമാക്കി. കമ്മീഷന്റെ പ്രവർത്തനം നിയമപ്രകാരമാണ്. എൻക്വറി […]

India

ഗുജറാത്ത് കലാപ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

2002 ഗുജറാത്ത് കലാപത്തിലെ അതിജീവിതയും ഏറെക്കാലം നിയമപോരാട്ടം നടത്തുകയും ചെയ്ത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. അഹമ്മദാബാദില്‍ വെച്ചാണ് അന്ത്യം. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബാര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ അതിക്രമിച്ച് കയറിയ […]

Keralam

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്; മുഖ്യമന്ത്രി

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും […]