Uncategorized

‘ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാര്‍ക്കൊപ്പം, അവർക്ക് നീതി ലഭിക്കണം’; മെന്‍സ് കമ്മീഷന്‍ ഭാഗ്യമെന്ന് നടി പ്രിയങ്ക

ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു. പുരുഷന്മാരുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം അവർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും നടി വ്യക്തമാക്കി. […]

Keralam

കേരളം ചുട്ടുപൊള്ളുന്നു; ഇന്നും നാളെയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട […]

Keralam

പ്രണയത്തില്‍ നിന്ന് പിന്‍മാറി; യുവതിയുടെ വീട്ടിലെത്തി 23കാരന്‍ തീകൊളുത്തി മരിച്ചു

തൃശൂര്‍: യുവതി പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ 23 കാരന്‍ ജീവനൊടുക്കി. യുവതിയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അര്‍ജുന്‍ലാല്‍ യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ എത്തിയത്. ആദ്യം ജനല്‍ […]

World

ബഹിരാകാശത്ത് കുടുങ്ങിയരെ തിരികെ എത്തിക്കണം; ഇലോൺ മസ്കിനോട് സഹായം ആവശ്യപ്പെട്ട് ട്രംപ്

ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ ഇലോൺ മസ്കിന്റെ സഹായം ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഒരാഴ്ചത്തെ ദൗത്യത്തിനായാണ് സുനിത വില്ല്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തേക്ക് തിരിച്ചത്. എന്നാൽ, പേടകത്തിന് സാങ്കേതിക പ്രശ്നങ്ങൾ വന്നതോടെ ഇരുവരും ഐഎസ്എസിൽ കുടുങ്ങുകയായിരുന്നു. സ്പെയ്സ് എക്സിന്റെ സ്റ്റാർലൈനറിലായിരുന്നു ഇരുവരുടെയും യാത്ര. […]

Keralam

പ്രതിപക്ഷ നേതാവിന്റെ മലയോര യാത്രയിലേക്ക് പിവി അൻവർ

പ്രതിപക്ഷ നേതാവിന്റെ മലയോര യാത്രയിൽ പങ്കെടുക്കുമെന്ന് പിവി അൻവർ. നാളെ പരിപാടിയിൽ പങ്കെടുക്കും. ഔദ്യോഗികമായി കോൺഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചു. മലയോര പരിപാടിയിൽ ആര് നടത്തിയാലും പങ്കെടുക്കും എന്ന് ആദ്യമേ പറഞ്ഞിരുന്നു. അതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. നിങ്ങൾ ആരും പ്രശ്നം ഉണ്ടക്കാഞ്ഞാൽ മതിയെന്നും പി വി അൻവർ വ്യക്തമാക്കി. മുസ്‌ലീം […]

India

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു. അപകടത്തില്‍ ജീവന്‍ […]

Keralam

കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തി; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ‘കൊറിയര്‍ ദാദ’ എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്. തൃശൂരിലെ കൊപ്പാലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും പാര്‍സലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ […]

India

കീറിയ ജീൻസും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും പാടില്ല; ഡ്രസ്കോഡ് പാലിക്കാത്തവരെ ഇറക്കിവിടും: മുംബൈ സിദ്ധിവിനായക ക്ഷേത്രം

പ്രശസ്തമായ മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾക്കും കീറിയ ജീൻസിനും മിനി സ്കർട്ട്സിനും ക്ഷേത്രത്തിൽ വിലക്ക്. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിൻ്റെ പവിത്രതയെ മാനിക്കുന്ന തരത്തിലാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. അനുചിതമായ […]

Keralam

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം. സിബിഐ അന്വേഷണാവശ്യം തള്ളിയ […]

Keralam

‘നേരിട്ടുള്ള വെയില്‍ കൊള്ളരുത്, ധാരാളം വെള്ളം കുടിക്കണം, കനത്ത ചൂട്’; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് […]