Keralam

വയനാട്ടിലെ കടുവാഭീതി: വനം വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

വയനാട്ടിലെ കടുവാഭീതിയില്‍ വനംവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്. പഞ്ചാരക്കെല്ലിയില്‍ നടത്തേണ്ട തുടര്‍ നിരീക്ഷണങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.സംസ്ഥാനത്തെ വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള പൊതു പരിപാടികളും അജണ്ടയില്‍. വനമന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തിന് പിന്നാലെയാണ് വനംവകുപ്പിന്റെ ഉന്നതല യോഗം ചേരുന്നത്. പഞ്ചാരക്കുഴിയില്‍ […]

India

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി ഉത്തരവ്

പരിഷ്കരിച്ച ക്രിമിനൽ നടപടി ചട്ടം ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) 2023 പ്രകാരം വാട്ട്‌സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മോഡുകൾ വഴിയോ പ്രതികൾക്ക് നോട്ടീസ് നൽകാൻ പോലീസിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് സുപ്രധാന ഉത്തരവ്. അനുവദനീയമായ […]

Keralam

കെഎസ്‌യു-എസ്എഫ്ഐ സംഘർഷം തലസ്ഥാനത്തേക്കും; മാർ ഇവാനിയോസ് കോളജിൽ കെഎസ്‍യു കൊടിമരം തകർത്തതായി പരാതി

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘര്‍ഷം. കെഎസ്‌യു യൂണിറ്റ് ക്യാമ്പസില്‍ സ്ഥാപിച്ച കൊടിമരവും തോരണങ്ങളും എസ്എഫ്ഐ തകര്‍ത്തതായി കെഎസ്‌യു പരാതി നല്‍കി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കാലിക്കറ്റ് സര്‍വകലാശാലയിലെ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ക്യാമ്പസില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിന് തുടര്‍ച്ചയായാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ […]

Keralam

സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യത; സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 °C മുതല്‍ 3°c വരെ താപനില ഉയരാനാണ് സാധ്യത. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന ചൂട് കൊല്ലം പുനലൂരില്‍ രേഖപ്പെടുത്തി. 35.8°c ആണ് പുനലൂരില്‍ രേഖപ്പെടുത്തിയ ചൂട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം […]

Business

ഏവിയോം ഇന്ത്യ ഹൗസിങ് ഫിനാൻസിൻ്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തു; പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. കമ്പനിയുടെ ഡയറക്ടർ ബോർഡിനെ മാറ്റിയ ആർബിഐ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ മുൻ ചീഫ് ജനറൽ മാനേജർ രാം കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. കമ്പനിയുടെ ഭരണപരമായ പ്രശ്നങ്ങളും ബാധ്യതകൾ […]

Keralam

ചെന്താമര പോലീസ് പിടിയില്‍; പിടിയിലായത് മാട്ടായയില്‍ നിന്ന്

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമര പോലീസ് പിടിയില്‍. മാട്ടായയില്‍ നിന്നാണ് പിടിയിലായത്. വിവരം ആലത്തൂര്‍ ഡിവൈഎസ്പി സ്ഥിരീകരിച്ചു. പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അയാളുടെ വീട്ടിനടുത്തേക്ക് വരുമെന്നറിയാമായിരുന്നുവെന്നും അയാള്‍ക്ക് വിശപ്പ് സഹിക്കില്ലെന്ന് അറിയാമായിരുന്നുവെന്നും ഡിവൈഎസ്പി പ്രതികരിച്ചു. അവിടെ നിന്നാണ് പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ട്രൈക്കര്‍ ടീം […]

Keralam

നെന്മാറ ഇരട്ടക്കൊലപാതക കേസ് : ചെന്താമര പോത്തുണ്ടി മാട്ടായയില്‍? വ്യാപക തിരച്ചില്‍

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടെന്ന് നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിയില്‍ വെച്ച് ചെന്താമരയെ കണ്ടതായി നാട്ടുകാര്‍ അറിയിക്കുന്നു. നാട്ടുകാരെ കണ്ട് പ്രതി ഓടി മറഞ്ഞതായാണ് വിവരം. പൊലീസും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസുകാര്‍ ഇങ്ങോട്ട് വന്നിരുന്നുവെന്നും പ്രദേശത്തെ കോഴിഫാമിന് സമീപത്ത് […]

Technology

ശ്രീഹരിക്കോട്ടയില്‍ 100-ാം വിക്ഷേപണം; ചരിത്ര നേട്ടത്തിനായി കൗണ്ട്ഡൗണ്‍ തുടങ്ങി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയാറെടുത്ത് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന ചരിത്ര ഘട്ടത്തിലേക്ക് എത്തുക. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് […]

Keralam

എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി; വിഷമിക്കണ്ട, ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞുവെന്ന് കുടുംബം

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്‌ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ […]

Keralam

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ കെഎസ്‍യു നടത്തിയത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ KSU നടത്തിയത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ. സംഘർഷം നടത്തിയത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിൽ. പൊലീസും എസ്എഫ്ഐ  അജണ്ടയ്ക്ക് ഒപ്പം നിന്നുവെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു. കെഎസ്‍യു വിന്റെ വനിതാ പ്രവർത്തകരെ എസ്എഫ്ഐ ക്കാർ മർദിച്ചു. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് […]