Keralam

ചികിത്സയില്‍ കഴിയുന്ന യുവതിയെ വിളിച്ചിറക്കി മുന്‍ ഭര്‍ത്താവിന്റെ കൊടുംക്രൂരത; ഫ്ലാസ്കിൽ കൊണ്ടുവന്ന ആസിഡ് മുഖത്തൊഴിച്ചു

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ വിളിച്ചിറക്കി മുന്‍ ഭര്‍ത്താവാണ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.  ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയാണ് മുന്‍ ഭര്‍ത്താവ് […]

Keralam

“കൊലപാതക രാഷ്ട്രീയത്തെ സിപിഎം തള്ളി പറയുന്ന ദിവസം സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കും”; കെ. സുധാകരൻ

കണ്ണൂർ: കൊലപാതക രാഷ്ട്രീയത്തെ എന്ന് സിപിഎം തള്ളിപറയുന്നുവോ അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കൊലയാളികളെ കൊലയ്ക്ക് വേണ്ടി നിയോഗിക്കുന്നതും പാർട്ടിയാണെന്നും യഥാർഥ പ്രതികൾക്ക് പകരം ഡമ്മി പ്രതികളെയാണ് അടുത്ത കാലത്തു […]

India

IPL 2025- സഞ്ജുവിനും ജുറേലിനും അര്‍ധ സെഞ്ച്വറി; കൂറ്റൻ ലക്ഷ്യത്തിലേക്ക് പൊരുതുന്നു

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ബാറ്റേന്തുന്നു. മത്സരത്തില്‍ 287 റണ്‍സിലേക്ക് ബാറ്റേന്തുന്ന രാജസ്ഥാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ ധ്രുവ് ജുറേലും 50 പിന്നിട്ടു. സഞ്ജു നിലവില്‍ 7 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സുമായി ക്രീസില്‍. ജുറേല്‍ […]

Keralam

ഓപ്പറേഷന്‍ ഡി-ഹണ്ട്: 232 പേരെ അറസ്റ്റ് ചെയ്തു; 0.0253 കിഗ്രാം എം.ഡി.എം.എ, 7.315 കി.ഗ്രാം കഞ്ചാവ് , 159 കഞ്ചാവ് ബീഡി പിടികൂടി

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക […]

Keralam

‘അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ട്’: സുരേഷ് ഗോപി

അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനം ബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അന്തരീക്ഷം ഒരുങ്ങട്ടെ. കേരളത്തിന് ഒരു വലിയ മാറ്റം പ്രതീക്ഷിക്കാം. നേതൃത്വം ആവശ്യപ്പെട്ടാൽ കൂടുതൽ സമയം പാർട്ടി പ്രവർത്തനത്തിയായി ഇനിയും ഇറങ്ങും. കൂടെ സിനിമയും ചെയ്യുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി ഇനി […]

Sports

ഇഷാൻ കിഷന് സെഞ്ചുറി, SRH ന് IPL ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടൽ; രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഹൈദരാബാദിന് കുറ്റൻ സ്കോർ. രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടലാണിത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് തന്നെ നേടിയ 287 ആണ് ഉയർന്ന ടീം ടോട്ടൽ. ഹെഡിന്റെ തകർപ്പൻ തുടക്കത്തിന് ശേഷം ഹൈദരാബാദിനായി ഇറങ്ങിയ എല്ലാ ബാറ്റർമാരും വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു പുറത്തെടുത്തത്. […]

India

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസ് ഗൂഢാലോചനയെന്ന് യശ്വന്ത് വർമ്മ

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വിശദീകരണം പുറത്ത്. തനിക്കെതിരായ ഗൂഢാലോചനയാണിതെന്ന് യശ്വന്ത് വർമ്മ പറഞ്ഞു. സംഭവ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ല. ആർക്കും ഉപയോഗിക്കാനാകുന്ന സ്റ്റോർ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നും ജഡ്ജി […]

Keralam

‘മദ്യലഹരിയില്‍ നാടിനെ മുക്കിക്കൊല്ലാന്‍ ശ്രമം’; സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ, ഇന്ന് മദ്യവിരുദ്ധ ഞായര്‍ ആചരിക്കും

സംസ്ഥാനത്തെ കത്തോലിക്കാ പള്ളികളിൽ ഇന്ന് മദ്യവിരുദ്ധ ഞായർ ആചരിക്കാൻ ആഹ്വാനം. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലറിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. തുടർഭരണം നേടിവരുന്ന സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ വില്പന എന്ന് സർക്കുലർ. ഐടി പാർക്കുകളിൽ ബിയർ വൈൻ പാർലറുകൾ തുടങ്ങാനുള്ള നീക്കത്തിലും ബ്രൂവെറി പദ്ധതിയിലും […]

Keralam

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ […]

World

ആരോഗ്യനില തൃപ്തികരം; ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും

രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും. ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കാണ് ഫലപ്രാപ്തിയുണ്ടായിരിക്കുന്നത്. മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം ഡോക്ടേഴ്‌സ് നിര്‍ദേശിച്ചു.  ബ്രോങ്കെറ്റിസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാര്‍പാപ്പയെ ജെമിലി ആശുപത്രിയില്‍ ഫെബ്രുവരി 14നാണ് പ്രവേശിപ്പിച്ചത്. ഇരട്ട […]