Keralam

‘സംഘാടകര്‍ക്ക് പണം മതി, മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവെയ്ക്കാന്‍ തയ്യാറായോ?’ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയാറായോ? എന്നും കോടതി ചോദിച്ചു. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി […]

Keralam

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ യുവതാരം രാഹുല്‍ കെ പി പടിയിറങ്ങി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ യുവതാരം രാഹുല്‍ കെ പി പടിയിറങ്ങി. ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24 കാരനായ താരം ഒഡീഷ എഫ്‌സിയിലേയ്ക്ക് ചേക്കേറിയെന്നും ക്ലബ്ബ് അറിയിച്ചു. രാഹുലിന്‍റെ സംഭാവനകള്‍ക്കും ഓര്‍മകള്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദിയറിയിച്ചു. പെര്‍മെനന്‍റ് ട്രാന്‍സ്ഫറിലൂടെയാണ് താരം ഒഡിഷ എഫ്.സിയിലേക്ക് […]

Health

ഷുഗര്‍ ടെസ്റ്റ് ചെയ്യാൻ ഇനി സൂചികൾ വേണ്ട; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനായി പതിവായി ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പ്രമേഹ രോഗികളും. എന്നാൽ ഇനിമുതൽ ആശുപത്രികളിൽ പോകുന്നതിന് പകരം വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ പരിശോധിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ. സൂചികൾ ഉപയോഗിക്കാതെ തന്നെ കൈത്തണ്ടയിൽ റഡാർ ചിപ്പ് ഘടിപ്പിച്ച […]

Health

‘എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം’; മന്ത്രി വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ […]

Keralam

പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുന്ന രീതി അംഗീകരിക്കാനാവില്ല; രമേശ്‌ ചെന്നിത്തല

ഇടുക്കി: പി വി അൻവറിൻ്റെ അറസ്റ്റ് കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സ്വാഭാവിക പ്രതിഷേധമാണ്‌ അൻവർ നടത്തിയത്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിന് ഒരു സ്വാഭാവിക നടപടിയുണ്ട്. അദ്ദേഹം ജനങ്ങല്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണ്. പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും […]

Keralam

ഡിഎഫ്ഒ ഓഫീസ് ആക്രമണം: ഡിഎംകെ നേതാവ് ഇ എ സുകു പോലീസ് കസ്റ്റഡിയില്‍

ഡിഎംകെ നേതാവ് ഇ എ സുകു പോലീസ് കസ്റ്റഡിയില്‍. ഡിഎഫ്ഒ ഓഫീസ് പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. വഴിക്കടവ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ സിപിഐഎം പ്രവര്‍ത്തകനായിരുന്ന സുകു ഡിഎംകെയുടെ തുടക്കം മുതല്‍ അന്‍വറിനൊപ്പമുള്ളയാളാണ്. അന്‍വറിന്റെ പരിപാടികളിലെല്ലാം നിറ സാന്നിധ്യമായിരുന്നു സുകു. അതേസമയം, ജാമ്യം ലഭിച്ചതിന് […]

Movies

ചൈനക്കാരുടെ ഹീറോ ആയി വിജയ് സേതുപതി, നൂറ് കോടി ക്ലബിലേക്ക് ‘മഹാരാജ’

2024 ൽ തമിഴിൽ നിന്നുമെത്തി വൻ വിജയം നേടിയ വിജയ് സേതുപതി ചിത്രമായിരുന്നു മഹാരാജ. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിതിലൻ സാമിനാഥനാണ് നിർവഹിച്ചത്. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്. ഈയിടെ ചിത്രം ചൈനയിലും റിലീസ് ആയിരുന്നു. നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ […]

Keralam

പി വി അന്‍വറിന് ജാമ്യം; ഡിഎഫ്ഒ ഓഫിസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന് കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ അന്‍വര്‍ ജയില്‍ മോചിതനാകും. […]

World

നിമിഷപ്രിയയുടെ വധശിക്ഷ: പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയിലെ യമന്‍ എംബസി. ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് റഷദ് അല്‍ അലിമി ശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് എംബസി അറിയിച്ചു. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് ശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത്. നിമിഷപ്രിയ പ്രതിയായ […]

India

ഛത്തിസ്ഗഡില്‍ സൈനികവാഹനം മാവോയിസ്റ്റുകള്‍ സഫോടനത്തില്‍ തകര്‍ത്തു; എട്ടു ജവാന്‍മാരും ഡ്രൈവറും കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഐഇഡി ഉപയോഗിച്ച് നക്‌സലുകള്‍ വാഹനം തകര്‍ത്തതിനെ തുടര്‍ന്ന് എട്ട് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ദന്തേവാഡ, നാരായണ്‍പൂര്‍, ബിജാപൂര്‍ എന്നിവിടങ്ങളിലെ സംയുക്ത ഓപ്പറേഷനുശേഷം ഡിആര്‍ജി ദന്തേവാഡയിലെക്ക് ജവാന്‍മാര്‍ മടങ്ങുന്നതിനിടെയാണ് ആക്രമണം. ബിജാപൂര്‍ ജില്ലയിലെ ബെഡ്രെ-കുട്രൂ റോഡിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. […]