Health Tips

എബിസി ജ്യൂസ്: ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കലവറ

ശരീരത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. സെലിബ്രിറ്റികൾ മുതൽ ആരോഗ്യ പ്രേമികൾ വരെ സോഷ്യൽ മീഡിയയിൽ പറഞ്ഞു കേട്ടിട്ടുള്ളൊരു പേരാണ് എബിസി ജ്യൂസ്. ഇത് ഏറെ ജനശ്രദ്ധ […]

Health

‘ചൈനയിലെ വൈറൽ രോഗബാധ; ശ്രദ്ധിക്കണം, സ്ഥിതിഗതികൾ വിലയിരുത്തുകയാണ്’; വീണ ജോർജ്

രാജ്യാന്തര തലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുളളവരെ പ്രത്യേകം നിരീക്ഷിക്കും. വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ […]

India

കുട്ടികളുടെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി വേണം, പുത്തന്‍ ഡിജിറ്റല്‍ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കുട്ടി സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധം. ഇത് സംബന്ധിച്ച കരട് നിയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വ്യക്തിപരമായ വിവരങ്ങള്‍ പങ്കിടുന്നതിനും വിലക്കുകളുണ്ട്. കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതപത്രം അനിവാര്യമാക്കിക്കൊണ്ടാണ് കരട് നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ പ്രായം സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കിയിരിക്കണം. […]

India

ഫോണിലും ലാപ്‌ടോപ്പിലും ഈ പാസ്‌വേഡുകള്‍ ഉപയോഗിക്കരുത്! മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പുകളും ഒഴിച്ചുകൂടാനാകാത്ത ഡിവൈസുകളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്യുന്നു. എന്നാല്‍ സൈബര്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ സ്‌കാം എന്നിവയില്‍ നിന്ന് ഡിവൈസുകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ശക്തമായ പാസ്‌വേഡുകള്‍ […]

Keralam

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി ഗണേഷ് കുമാര്‍

തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം. ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് തീരുമാനിക്കുക ക്ഷേത്രത്തിലെ […]

Keralam

‘മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ലിത്, തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉണ്ട്’; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് ചർച്ച ആകേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് […]

India

മുതിര്‍ന്ന ആണവ ശാസ്‌ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു, വിടവാങ്ങിയത് ആണവ ശാസ്‌ത്രരംഗത്തെ അതികായന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ആണവ ശാസ്‌ത്രജ്ഞന്‍ രാജഗോപാല ചിദംബരം (88) അന്തരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ 3.20ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. ആണവോര്‍ജ്ജ വകുപ്പ് അധികൃതരാണ് ഇദ്ദേഹത്തിന്‍റെ മരണവിവരം പങ്കുവച്ചത്. 1975ലെ ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്‌ത്രജ്ഞനാണ് ചിദംബരം. ആണവായുധ പരിപാടികളുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവും […]

Banking

അനന്തപുരിയില്‍ അരങ്ങുണർന്നു; ഇനി അഞ്ചുനാള്‍ കൗമാരകലയുടെ രാപ്പകലുകള്‍, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

രണ്ട് പുതിയ നിക്ഷേപ പദ്ധതികൾ എസ്ബിഐ പുറത്തിറക്കി. ഹർ ഘർ ലാക്‌പതി, എസ്ബിഐ പാട്രൺസ് എന്നീ ഡെപോസിറ്റ് പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി പുതുതായി അവതരിപ്പിച്ചത്. നിക്ഷേപകർക്ക് ലക്ഷം രൂപയോ, ലക്ഷത്തിൻ്റെ ഗുണിതങ്ങളോ സമ്പാദ്യമായി നേടാൻ സാധിക്കുന്ന റിക്കറിങ് ഡെപോസിറ്റ് പ്ലാനാണ് ഹർ ഘർ ലാക്‌പതി. പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതിയുടെ ഗുണഫലം […]

Keralam

അനന്തപുരിയില്‍ അരങ്ങുണർന്നു; ഇനി അഞ്ചുനാള്‍ കൗമാരകലയുടെ രാപ്പകലുകള്‍, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ അനന്തപുരിയില്‍ കൗമാരകലയുടെ രാപ്പകലുകളാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയർത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കലാമണ്ഡലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗതനൃത്തം അരങ്ങേറി. എം. ടി. വാസുദേവന്‍ നായരുടെ പേരിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എംടി നിള’യില്‍ […]

Business

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. പവന് 360 രൂപയാണ് കുറഞ്ഞത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7215 രൂപയില്‍ എത്തി. തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതിന് ശേഷം പുതുവര്‍ഷത്തില്‍ ഇതാദ്യമായാണ് വിലയില്‍ ഇടിവുണ്ടായത്. […]