Keralam

നൃത്ത പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് GCDA ചെയർമാൻ; പോലീസ്, ഫയർഫോഴ്സ്,കോർപ്പറേഷൻ തുടങ്ങിയവയുടെ എൻഒസി വാങ്ങിയില്ല

കൊച്ചിയിലെ നൃത്ത പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് ജിസിഡിഎ ചെയർമാൻ. ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് ചെയർമാൻ കെ. ചന്ദ്രൻപിള്ള നൃത്തപരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത്. ജിസിഡിഎയുടെ നടപടിക്രമങ്ങളുടെ നോട്ട് ട്വന്റിഫോറിന് ലഭിച്ചു. പോലീസ് ,ഫയർഫോഴ്സ് ,കോർപ്പറേഷൻ തുടങ്ങിയവയുടെ എൻ ഒ സി നേടാതെയാണ് അനുമതി നൽകിയത്. ചെയർമാൻ നിർദ്ദേശിച്ചതിന് പിന്നാലെ സംഘാടകർ […]

World

യുകെയിൽ സ്കിൽഡ് വർക്കർ വീസ മാറ്റങ്ങൾ പ്രാബല്യത്തിൽ; 38,700 പൗണ്ട് ശമ്പളമില്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല

ഹെറിഫോഡ്: ബ്രിട്ടനിലേക്കുള്ള സ്കിൽഡ് വർക്കർ വീസയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ വരുത്തിയ കാതലായ മാറ്റങ്ങൾ ഈ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. വീസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയർത്തിയതാണ് ഇതിൽ ഏറ്റവും സുപ്രധാനമായ മാറ്റം. ഒട്ടുമിക്ക സ്കിൽഡ് വർക്കർ വീസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം  38,700 […]

Keralam

സ്‌കൂൾ കലോത്സവം പ്രധാന വേദിയിലെ ഒരുക്കങ്ങൾ തകൃതി; 12000 ഇരിപ്പിടങ്ങൾ സജ്ജം

63-ാമത് കേരള സ്‌കൂൾ കലോത്സവത്തിനായി വേദികളും ഒരുങ്ങിക്കഴിഞ്ഞു. അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കലോത്സവത്തിൻ്റെ പ്രധാന വേദി സ്ഥിതി ചെയ്യുന്ന സെൻട്രൽ സ്റ്റേഡിയത്തിലും ഒരുക്കങ്ങള്‍ പൂർത്തിയായി. കാണികള്‍ക്കായി 12000 ഇരിപ്പിടങ്ങളാണ് പ്രധാന വേദിയിൽ മാത്രം ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും ഡയറക്‌ടറുമടക്കം സ്ഥലം സന്ദർശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി.  

Keralam

വര്‍ഗീയശക്തികളോട് ലീഗ് കീഴ്‌പ്പെട്ടിരിക്കുന്നു,നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഐഎമ്മില്ല: മുഖ്യമന്ത്രി

വര്‍ഗീയശക്തികളോട് മുസ്ലിം ലീഗ് കീഴപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലാണ് മുസ്ലിംലീഗിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്നുവെന്നും നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കാന്‍ സി പി എം തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം സിപിഐഎം സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ […]

Keralam

‘കുട്ടികളിലെ പുകവലി നല്ല ശീലമല്ല, അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല’; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്‌സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം ബി രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താൻ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും […]

India

പുഷ്പ ടു പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് സ്ഥിരം ജാമ്യം

പുഷ്പ ടു പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം നല്‍കി നാംബള്ളി മജിസ്ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. […]

Keralam

‘സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായി’- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വേദിയിൽ നിന്നു വീണ് ​ഗുരുതര പരിക്കേറ്റതിനു […]

Uncategorized

ഓടിക്കൊണ്ടിരിക്കെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം സംഭവം. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് […]

Uncategorized

ജെ.സി.ഐ ഔട്ട്സ്റ്റാന്റിംഗ് യങ് ഇന്ത്യന്‍ അവാര്‍ഡ് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്

ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ ഇന്ത്യന്‍ പുരസ്‌ക്കാരത്തിനായി പൊളിറ്റിക്കല്‍/ലീഗല്‍/ ഗവണ്‍മെന്റ് അഫയേഴ്‌സ് കാറ്റഗറിയില്‍ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. പുതുപ്പള്ളി എം.എല്‍.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്‌കാരിക – […]

Business

കൂപ്പുകുത്തി ഓഹരി വിപണി, ഒരു ശതമാനത്തിന്റെ ഇടിവ്; ബാങ്ക്, ഐടി ഓഹരികള്‍ ‘റെഡില്‍’

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു. ബാങ്ക്, ഐടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയെ ബാധിച്ചത്. അടുത്ത ആഴ്ച മുതല്‍ കമ്പനികളുടെ മൂന്നാം പാദ ഫലം പുറത്തുവന്ന് തുടങ്ങും. ഇതിന് മുന്നോടിയായി നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തയ്യാറായതാണ് […]