Banking

അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

ഈ മാസം 24, 25 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ദിവസത്തെ ജോലിയില്‍ ഉള്‍പ്പടെ അനുഭാവപൂര്‍വമായ സമീപനമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.

Keralam

‘മണ്ഡല പുനർനിർണയത്തിനെതിരെ ലീഗ് പൂർണമായും സഹകരിക്കും; ബിജെപിക്ക് എതിരായ പോരാട്ടം ശക്തമാക്കണം’: പി എം എ സലാം

മണ്ഡല പുനർനിർണയത്തിനെതിരായ പോരാട്ടത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടൽ നിർണായക സമയത്ത്. കേന്ദ്ര നയമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്കുള്ള ശിക്ഷയാണ് മണ്ഡല പുനർ നിർണയം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ്‌ അധികം ലഭിക്കും. സംയുക്ത കർമ്മ സമിതിയുമായി ലീഗ് […]

Keralam

‘ജെപി നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന ആരോപണം നാടകം, വീണാജോർജ് വഞ്ചനയുടെ ആൾരൂപം’: കെ.സുരേന്ദ്രൻ

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ ആരോപണം നാടകമാണെന്നും വീണാജോർജ് വഞ്ചനയുടെ ആൾരൂപമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ഡൽഹിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം […]

Movies

തീയറ്ററുകളിൽ പ്രദർശനത്തിനെത്തി ‘സൈറയും ഞാനും’

എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൈറയും ഞാനും’ഇന്നു മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.സലിം കുമാർ,നീന കുറുപ്പ്,ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി,കുളപ്പുള്ളി ലീല,പവിത്രൻ,ജിൻസൺ ‘ക്വീൻ’ ഫെയിം ജിൻസൺ,ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി തുടങ്ങിയവരാണ് ഈ […]

Keralam

9 നിലകള്‍; അത്യാധുനിക സൗകര്യങ്ങള്‍; എകെജി സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍23ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെന്ററിന്റെ ഉദ്ഘാടനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്തു വാങ്ങിയ 32 സെന്റില്‍ 9 നിലകളിലായാണ് കെട്ടിടം. […]

India

‘മോദിയുടേത് ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയം, രാജ്യത്ത് നിന്ന് മാവോയിസം തുടച്ചുനീക്കും’; അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നേരത്തെ ആക്രമണങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മോദി അധികാരത്തിൽ വന്നതിനുശേഷം, പുൽവാമ ആക്രമണത്തിന് 10 ദിവസത്തിനുള്ളിൽ മറുപടി നല്കാൻ സാധിച്ചു. പാകിസ്ഥാനിൽ കയറി ആക്രമണം നടത്തി. അതിർത്തികളും സൈന്യത്തെയും സംരക്ഷിക്കാൻ എപ്പോഴും തയ്യാറായ രണ്ട് രാജ്യങ്ങൾ […]

Sports

ക്രിക്കറ്റ് പൂരത്തിന്ന് നാളെ കൊടിയേറ്റം, IPL 2025 ഉദ്ഘാടനത്തിന് എത്തുക വന്‍ താരനിര

IPL 2025 18-ാം സീസണ് നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ഐപിഎല്‍ 2025ന് തുടക്കമാവും. ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കെടുക്കും. മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഐപിഎല്ലില്‍ ആദ്യമായി മത്സരങ്ങള്‍ നടക്കുന്ന 13 വേദികളിലും […]

World

ലണ്ടനില്‍ വന്‍ തീപിടിത്തം; ഹീത്രു വിമാനത്താവളം അടച്ചു, യാത്രാ പ്രതിസന്ധി, നഗരം ഭാഗികമായി ഇരുട്ടില്‍

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഇലക്ട്രിക് സബ്‌സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഹീത്രു വിമാനത്താവളം അടച്ചു. പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. ഇലക്ട്രിക് സബ്‌റ്റേഷനിലെ തീപിടിത്തം ലണ്ടന്‍ നഗരത്തിന്റെ ഒരു ഭാഗത്തെ ആകമാനം […]

Keralam

‘വീണാ ജോർജ് ഡൽഹിയിൽ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ല’; എം വി ഗോവിന്ദൻ

ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ പോയത് ജെ പി നഡ്ഡയെ കാണാനായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്യൂബൻ പ്രതിനിധികളെ കാണാനുള്ള കേരള ഡെലിഗേഷൻ്റെ ഭാഗമായാണ് മന്ത്രി ഡൽഹിയിലേക്ക് പോയത്, അതിൻ്റെ കൂടെ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഡൽഹിയിൽ പോകുമ്പോൾ […]

Keralam

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു’; ജോൺ ബ്രിട്ടാസ്

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന് ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കേരളത്തിൽ 12 മാസത്തിലേറെയായി ഗവര്‍ണറുടെ അംഗീകാരത്തിനായി നിരവധി ബില്ലുകള്‍ കാത്തുകിടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു. തമിഴ്‌നാട് സംസ്ഥാനത്തെ 12 ബില്ലുകളും ഗവര്‍ണറുടെ […]